View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സദാ നിന്‍ ...

ചിത്രംസുൽത്താൻ ഹൈദരാലി (1996)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനകൈതപ്രം
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

സദാ നിൻ മൃദുഹാസം പകരുന്നു സോമരസം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗ വിലാസചാരുതയായ്
പ്രിയമാദക മോഹിനിയായ്
രതിദേവത നീ ഉണരുമ്പോൾ
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം ...

മലർശ്ശരനുണരും നീയൊന്നു ചിരിച്ചാൽ
ഏകാന്തയാമങ്ങൾ രാഗിലമാകും
മലർശ്ശരനുണരും നീയൊന്നു ചിരിച്ചാൽ
ഏകാന്തയാമങ്ങൾ രാഗിലമാകും
തങ്കക്കൈവിരലൊന്നു തഴുകിയാ -
ലാമ്പൽ പ്പൂവുകൾ തൊഴുതുണർന്നുപോം
സ്വർണ്ണക്കാൽത്തളമേളമേകിയാൽ
മദകരനർത്തനമാടുമാശകൾ
നുരകൾ ചിന്നും ചഷകം നിറയും
നിന്നിലൊരായിരമഴകായ് ഞാനലിയും
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം ...

പാഴ്മുളപോലും ബാസുരിയാകും
അന്നെന്റെ പാഴ്ക്കുടിൽ താജ്മഹലാകും

പാഴ്മുളപോലും ബാസുരിയാകും
അന്നെന്റെ പാഴ്ക്കുടിൽ താജ്മഹലാകും
ചിത്രമനോഹരരംഗഭൂമിയിൽ
ചാമരമേന്തിയ തോഴിമാരുമായ്
ചക്രവർത്തിയാം നിന്നെയെന്നുമെൻ
മണിയറയിൽ ഞാൻ തടവിലാക്കിടും
വാരിപ്പുണരും മധുരം ചൊരിയും
ചുംബനലഹരിയിൽ വീണുമയങ്ങും ഞാൻ ...

സദാ നിൻ മൃദുഹാസം പകരുന്നു സോമരസം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗ വിലാസചാരുതയായ്
പ്രിയമാദക മോഹിനിയായ്
രതിദേവത നീ ഉണരുമ്പോൾ
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
സദാ നിൻ മൃദുഹാസം പകരുന്നു സോമരസം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചവര്‍ണ്ണപൈങ്കിളിക്ക്
ആലാപനം : ഉണ്ണി മേനോന്‍, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി
വാദ്യസംഗീതം [സുൽത്താൻ]
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി
സദാ നിന്‍ [D]
ആലാപനം : സ്വര്‍ണ്ണലത, പി ഉണ്ണികൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി