View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലെ നിഴലായ്‌ അലിയും കിളിയേ ...

ചിത്രംദില്ലിവാലാ രാജകുമാരന്‍ (1996)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംബിജു നാരായണന്‍, അരുന്ധതി

വരികള്‍

Added by Kalyani on October 10, 2010

അകലേ നിഴലായ് അലിയും കിളിയേ
സ്നേഹസന്ധ്യകള്‍ ശ്രുതിചേര്‍ക്കും ജീവനില്‍
ഓര്‍മ്മയായ് ഇന്നുനിന്‍ വിരഹം തേങ്ങലായ്...
അകലേ നിഴലായ് അലിയും കിളിയേ..

ആരതിയോടെ എതിരേല്‍ക്കാം
അമൃതം പകരാം ചുണ്ടില്‍ ഞാന്‍
ഈ രസമണയും വഴികളിലെന്നും
കാര്‍ത്തിക വിളക്കുകള്‍ കൊളുത്തിവെക്കാം..
ഉഷസ്സില്‍ നീയും നവവധുവായി
ഉയിരില്‍ പുളകം നിറയുകയല്ലേ ..
പറയൂ നമ്മള്‍ ഒന്നല്ലേ ..
അകലേ നിഴലായ് അലിയും കിളിയേ..

ആവണിക്കാറ്റായ് തളിര്‍മെയ് തഴുകാം
അരികില്‍ തുണയായ് കൈകോർത്തിടാം
ജീവന മന്ത്രം മിഴികളിലെഴുതാം
ജന്മാന്തരങ്ങളില്‍ തണലായിടാം
ഇതള്‍ വിരിയുന്നു പ്രണയവസന്തം
അതിലൊഴുകുന്നു സുരഭിലഗന്ധം
ഇതിലേ..ഇതിലേ..എന്നഴകേ..
(..അകലേ നിഴലായ് ...)

 

----------------------------------

Added by Kalyani on October 10, 2010

Akale nizhalaay aliyum kiliye
sneha sandhyakal shruthicherkkum jeevanil
ormmayaay innu nin viraham thengalaay....
akale nizhalaay aliyum kiliye...

aarathiyode ethirelkkaam
amrutham pakaraam chundil njaan
ee rasamanayum vazhikalilennum
kaarthikavilakkukal koluthivekkaam..
ushassil neeyum nava vadhuvaayi
uyiril pulakam nirayukayalle..
parayuu nammal onnalle..
akale nizhalaay aliyum kiliye...

aavanikkaattaay thalirmey thazhukaam
arikil thunayaay kaikortheedaam
jeevanamanthram mizhikalilezhuthaam
janmaantharangalil thanalaayeedaam
ithal viriyunnu pranaya vasantham
athilozhukunnu surabhila gandham
ithile..ithile..ennazhake..
(..akale nizhalaay ...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാതിങ്കള്‍ ചിരി മായും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പൂരവശിന്‍ കുട നിവര്‍ത്തി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പ്രണവത്തിൻ സ്വരൂപമാം
ആലാപനം : അരുന്ധതി, ലേഖ കെ നായര്‍, സിന്ധു ദേവി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
നിലാതിങ്കള്‍ ചിരിമായും
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കലഹപ്രിയേ നിന്‍ മിഴികളില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍