View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേട്ടയ്ക്കൊരുമകന്‍ ...

ചിത്രംദേശാടനം (1996)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംപ്രകാശ് ചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vettaykkoru makan thamburaane
santhaanasoukhyam tharikavenam
shreepeedam thannil ezhunnalliyennude
santhaapamellaamakattidenam
(vettaykkoru)

maadathin meethelo maalikathan melo
maniyarayilo manithooninmelo
maathevar munnile peedathin meethelo
aaroodamengennu cholka venam
(vettaykkoru)

vanavedanaay shivan avatharichu
vedakkidaathiyaay shreepaarvathi
aayiram naalukal vettayaadee avar
aayiram raavukal kreeda cheythu
lokaikapaalakan shreebhoothanaathanaa
kaananabhoomiyil avatharichu

kalameriya vettaykkorumaka-
nennullil kalithulli
durithangal naaleekeram
chitharunnoru thaalathudiyaay
(vettaykkoru makan)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

വേട്ടയ്ക്കൊരുമകന്‍ തമ്പുരാനേ
സന്താനസൗഖ്യം തരികവേണം
ശ്രീപീഠംതന്നില്‍ എഴുന്നള്ളിയെന്നുടെ
സന്താപമെല്ലാമകറ്റിടേണം
(വേട്ടയ്ക്കൊരുമകന്‍)

മാടത്തിന്‍‌മീതേലോ മാളികതന്‍‌മേലോ
മണിയറയിലോ മണിത്തൂണിന്മേലോ
മാതേവര്‍മുന്നിലെ പീഠത്തിന്‍‌മീതേലോ
ആരൂഢമെങ്ങെന്ന് ചൊല്‍ക വേണം
(വേട്ടയ്ക്കൊരുമകന്‍)

വനവേടനായ് ശിവന്‍ അവതരിച്ചൂ
വേടക്കിടാത്തിയായ് ശ്രീപാര്‍വ്വതി
ആയിരം നാളുകള്‍ വേട്ടയാടീയവര്‍
ആയിരം രാവുകള്‍ ക്രീഡ ചെയ്തു
ലോകൈകപാലകന്‍ ശ്രീഭൂതനാഥനാ
കാനനഭൂമിയില്‍ അവതരിച്ചൂ

കളമേറിയ വേട്ടയ്ക്കൊരുമക-
നെന്നുള്ളില്‍ കലിതുള്ളി
ദുരിതങ്ങള്‍ നാളികേരം
ചിതറുന്നൊരു താളത്തുടിയായ്
(വേട്ടയ്ക്കൊരുമകന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാത്രയായി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കളിവീടുറങ്ങിയല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
നന്മയേറുന്ന
ആലാപനം : മഞ്ജു മേനോൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
നാവാമുകുന്ദ
ആലാപനം : ദീപാങ്കുരന്‍, മഞ്ജു മേനോൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എങ്ങനെ ഞാന്‍
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
നീലക്കാര്‍മുകില്‍വര്‍ണ്ണനന്നേരം
ആലാപനം : മഞ്ജു മേനോൻ, കുഞ്ഞനുജത്തി തമ്പുരാട്ടി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എങ്ങനെ ഞാന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കളിവീടുറങ്ങിയല്ലോ [F]
ആലാപനം : മഞ്ജു മേനോൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം