View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറ ദീപമേ ...

ചിത്രംദി പ്രസിഡന്റ് (1995)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, ശ്രീനിവാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 2, 2010

നിറദീപമായ് ഇതൾ ചൂടുവാൻ
ഇനിയെന്റെ ഇടനെഞ്ചിലുണരാവൂ നീ
ശ്രുതി തേടുമെൻ മണിവീണയാൽ
കനവിന്റെ കുളിർമഞ്ഞിലലിയാവൂ നീ
(നിറദീപമായ്....)

പാൽനുരവിരിയും ചിരിയുടെ പൗർണ്ണമിയഴകിൽ
മനമൊരു പാതിരമലരായ് മലരിലെ മാദകമധുവായ് (2)
ആലോലം താലോലം പാടാം ഓ ...
ആനന്ദം നാം തമ്മിൽ തേടാം
നനയും മണൽ വിരിയിൽ നിഴൽ പിണയും മൃദു പാഴ്സന്ധ്യയായ്
(നിറദീപമായ്....)

കാൽത്തളയണിയും തിരയുടെ കമ്പിളി പൊതിയാം
കുളിരിടുമോർമ്മകളുതിരും പുതു പുതുചിപ്പികൾ തിരയാം
നീ പാടും ശ്രീരാഗം തൂവും
നീരോളം തൂമെയ്യിൽ ചാർത്താം ഓ..
അലിയാം അല ഞൊറിയാം ഇനിയൊഴുകാം നറുപൂന്തേൻ തുള്ളിയായ്
(നിറദീപമായ്....)


Added by ജിജാ സുബ്രഹ്മണ്യൻ on December 2, 2010

Niradeepamaay ithal chooduvaan
iniyente idanenchilunaraavoo nee
sruthi thedumen maniveenayaal
kanavinte kulirmanjilaliyaavoo nee
(Niradeepamaay..)

Paalnura viriyum chiriyude pournnamiyazhakil
manamoru paathiramalaraay malarile maadakamadhuvaay (2)
aalolam thaalolam paadaam oh...
aanandam naam thammil thedaam
nanayum manalviriyil nizhal pinayum mrudupaazhsandhyayaay
(Niradeepamaay..)

Kaalthalayaniyum thirayude kampili pothiyaam
kuliridumormmakaluthirum puthu puthuchippikal thirayaam
nee paadum sreeraagam thoovum
neerolam thoomeyyil chaarthaam oh..
aliyaam ala njoriyaam iniyozhukaam narupoonthen thulliyaay
(Niradeepamaay..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടുണ്ട് ചാന്തുണ്ട്
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മൈ ഡിയര്‍ പപ്പാ
ആലാപനം : ചിന്റു, ഫാബി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍