View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൗര്‍ണമി രാവില്‍ ...

ചിത്രംപാർവ്വതി പരിണയം (1995)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരാജാമണി
ആലാപനംസുജാത മോഹന്‍, മനോ

വരികള്‍

Lyrics submitted by: Kalyani

Paurnnami raavin poovaniyil
anchithalppookkal viriyumpol
poonilaavaal paathiraathinkal
poovani manchamorukkum
ninne njaan...paarijaatha poovaay maattum..
paurnnami raavin poovaniyil...........

vennakkalppadavathu...vinnile kadavathu
mullappomthoni aduthallo
vellikkolussittu vellottu valayittu
innenthe penne nee vannillaa...
enthennariveela....kanda kanavil njaan
enthe marannangirunnupoyi...
ninneyum dyaanichirunnupoyi
paurnnami raavin poovaniyil...........

nalla njoriyittu chelayuduthittum
neyyaampal poovonnu choodiyittum
thodayum kaappum aninjittum porallo
verenthaniyenam nee cholluu
nettiyil chandanappottum mudithumpil
krishnathulasikkathirum porum
nee mugdha saundaryamallayo.....
(paurnnami raavin.....)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

പൌർണ്ണമിരാവിന്‍ പൂവനിയില്‍
അഞ്ചിതള്‍പ്പൂക്കള്‍ വിരിയുമ്പോള്‍
പൂനിലാവാല്‍ പാതിരാത്തിങ്കൾ
പൂവണിമഞ്ചമൊരുക്കും
നിന്നെ ഞാന്‍ പാരിജാതപ്പൂവായ് മാറ്റും
പൌർണ്ണമിരാവിന്‍ പൂവനിയില്‍ ...........

വെണ്ണക്കല്‍പ്പടവത്തു്...വിണ്ണിലെ കടവത്തു്
മുല്ലപ്പൂന്തോണിയടുത്തല്ലോ.......
വെള്ളിക്കൊലുസ്സിട്ടു് വെള്ളോട്ടുവളയിട്ടു്
ഇന്നെന്തേ പെണ്ണേ നീ വന്നില്ലാ ...
എന്തെന്നറിവീല....കണ്ട കിനാവില്‍ ഞാന്‍
എന്തേ മറന്നങ്ങിരുന്നുപോയി......
നിന്നെയും ധ്യാനിച്ചിരുന്നു പോയി
പൌർണ്ണമിരാവിന്‍ പൂവനിയില്‍ ...........

നല്ല ഞൊറിയിട്ടു ചേലയുടുത്തിട്ടും
നെയ്യാമ്പല്‍പ്പൂവൊന്നു ചൂടിയിട്ടും
തോടയും കാപ്പും അണിഞ്ഞിട്ടും പോരല്ലോ
വേറെന്തണിയേണം നീ ചൊല്ലൂ
നെറ്റിയില്‍ ചന്ദനപ്പൊട്ടും മുടിത്തുമ്പില്‍
കൃഷ്ണതുളസിക്കതിരും പോരും
നീ മുഗ്ദ്ധസൌന്ദര്യമല്ലയോ.....
(പൌർണ്ണമിരാവിന്‍ .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളിപ്പെണ്ണേ
ആലാപനം : മനോ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജാമണി
കണ്ണന്‍ വാര കാണേനേ
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : രാജാമണി