View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kunungi kunungi ...

MovieMinnaaminunginum Minnukettu (1995)
Movie DirectorThulasidas
LyricsGireesh Puthenchery
MusicSP Venkitesh
SingersKJ Yesudas, Chorus

Lyrics

Added by madhavabhadran on August 8, 2010
 
(കോ) സസസസ രിരിരിരി ഗഗഗഗ പപപപ ധധധധ സസസസ
അ...

(പു) കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയും കളിയും കണ്ടു വാ കണിമലരേ
(കോ) ധുംതന (4)
കളഭചന്ദനക്കോപ്പും പവിഴമുന്തിരിത്തെല്ലും
പളുങ്കുപമ്പരം കൊണ്ടു വാ അഴകഴകേ
(കോ) ധുംതന (4)
മനസ്സില്‍ വിടരുമരിയമലരിന്‍ മധുരവുമായു് ഇതുവഴിയേ
പൊന്‍പുലരിയില്‍ വെണ്‍ച്ചിറകുമായു് പൂങ്കുരുവി വരവായു്
(കോ) ധുംതന (4)
(പു) കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയും കളിയും കണ്ടു വാ കണിമലരേ
(കോ) ധുംതന (4)

(പു) കണ്മണിതന്‍ കണ്ണിണയില്‍ പൂനിലാവുമലിയും
തളിരിന്‍ കവിളില്‍ കുങ്കുമമായു് താരരേണുവണിയും
മാറിനകം പാടിവരും അമ്മ വന്നു പുണരും
അലിവിന്നുടലിന്‍ പൂമ്പൊടിയായു് അച്ഛനൊന്നു മുകരും
ഇടംവലം കൈകള്‍ മണിത്തൊട്ടിലാക്കാം കുറുന്നുകുയിലേ വാ വാ
ഇങ്കുനുണനുണഞ്ഞും കുഞ്ഞുവളയണിഞ്ഞും തങ്കക്കുടമായു് വാ വോ

(കോ) ധുംതന (4)
(പു) കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിച്ചിരിക്കും ചിങ്കിരിമുത്തിന്‍
ചിരിയും കളിയും കണ്ടു വാ കണിമലരേ
(കോ) ധുംതന (4)
കളഭചന്ദനക്കോപ്പും പവിഴമുന്തിരിത്തെല്ലും
പളുങ്കുപമ്പരം കൊണ്ടു വാ അഴകഴകേ
(കോ) ധുംതന (4)

(പു) പാല്‍ക്കുളിരിന്‍ ചില്ലകളില്‍ കുഞ്ഞുമൈനയുണരും
ഇളമാന്തളിരിന്‍ പൊന്നിതളില്‍ മഞ്ഞുതുള്ളിയുതിരും
വാര്‍മുടിയില്‍ പൂത്തുലയാന്‍ രാത്രിമുല്ല വിടരും
ഇനി നിന്‍ നെറുകില്‍ മംഗലമാം കുങ്കുമങ്ങളണിയും
കുറുകിയുണര്‍ത്തും കുറുമണിപ്രാവേ പറന്നുപാറി വാ വാ
ഇതള്‍ കൊണ്ടു പൊതിയും ഇളംമുളംകൂട്ടില്‍ ചേര്‍ന്നുറങ്ങുവാന്‍ വാ

(കുണുങ്ങിക്കുണുങ്ങി)


Other Songs in this movie

Manjil Pootha
Singer : MG Sreekumar, Swarnalatha   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Thankathamburuvo
Singer : S Janaki   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Kunungikkunungi (f)
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh