View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമിഴി രണ്ടും ...

ചിത്രംമാണിക്യച്ചെമ്പഴുക്ക (1995)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരാജാമണി
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on May 5, 2010
പൂമിഴി രണ്ടും വാലിട്ടെഴുതി
വാര്‍മുടിത്തുമ്പില്‍ പൂവും തിരുകി
മനസ്സില്‍ ഹരിനാമമന്ത്രമായ്
തുളസിപ്പൂ നുള്ളി നിന്നു നീ
ഏതൊരു മാറില്‍ ചൂടുവാനായി
ദിനവും തീര്‍ത്തു വനമാലിക?
പറയൂ - നിന്‍റെ വനമാലിയാര്?
(പൂമിഴി രണ്ടും)

തിങ്കള്‍‌നൊയമ്പുമായ് നിര്‍‌മ്മാല്യപൂജയ്ക്ക്
നീരാടിയീറനായ് നീ നില്‍ക്കെ
ഈ രൂപലാവണ്യം മൂടാന്‍ കഴിയാതെ
തോല്‍വി ചൊല്ലി നിന്നുവല്ലോ നിന്‍റെ പൂന്തുകില്‍
ഓരിലച്ചീന്തിലെ ഒരു നുള്ളു ചന്ദനവും
പാതിവിരിഞ്ഞ പൂവിന്‍ മാറത്തെ കുങ്കുമവും
നേദിച്ചിട്ടിന്നെന്തേ നാണിച്ചു നിന്നു?
(പൂമിഴി രണ്ടും)

ആനന്ദത്തിറുക്കോല അമുദേ കണ്ണാ
തേനൂറും ഉന്‍ ഗീതം തറുവായ് കണ്ണാ
നീയിന്‍ട്രേ ഇങ്കെ നാനേത്
നിനയ്‌വിന്‍ട്രേ ഉയിര്‍‍ വാഴാത്
ഒരു നാഴികൈ ഉനൈ കാണവേ
നാനേങ്കിനെ പാറായ് കണ്ണാ

രിഗരി ഗരി ഗരി ഗരിസധസ
രിസ രിസ രിസ രിസധമ (രിഗരി)
സാസസ സാസസ രീരിരി രീരിരി (2)
സരിഗമ രിഗമധ ഗമധസ മധസരി ഗാ
വാകച്ചാര്‍ത്തിന്നു കഴിഞ്ഞോ കണ്ണാ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 2, 2011
 

Poomizhi randum vaalittezhuthi
vaarmudithumpil poovum thiruki
manassil harinaamamanthramaay
thulasippoo nulli ninnu nee
ethoru maaril chooduvaanaay
dinavum theerthu vanamaalika
parayoo ninte vanamaaliyaaru
(poomizhi...)


Thinkal noyampumaay nirmmalya poojaykku
neeraadiyeeranaay nee nilkke
ee roopalavanyam moodaan kazhiyaathe
tholvi cholli ninnuvallo ninte poonthukil
orilacheenthile oru nullu chandanavum
paathi virinja poovin maarathe kunkumavum
nedichittinnenthe naanichu ninnu
(poomizhi...)


Aanandathirukkola amude kannaa
thenoorum un geetham tharuvaay kannaa
neeyindre inke naaneethu
ninaivintre uyir vaazhaathu
oru naazhikai unai kaanave
naanenkine paaraay kannaa


rigari gari gari garisadhasa
risa risa risa risadhama (rigari..)
saasasa saasasa reeriri reeriri (2)
sarigama rigamadha gamadhasa madhasari gaa
vaakachaarthinnu kazhinjo kannaa





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെങ്ങാണ്ടും
ആലാപനം : സുജാത മോഹന്‍, എം എം കീരവാണി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജാമണി
തപ്പു തകിലും
ആലാപനം : എം ജി ശ്രീകുമാർ, അമ്പിളി, സി ഒ ആന്റോ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജാമണി
പാര്‍വണേന്ദു ചൂടി നിന്നു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജാമണി