View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ വേനല്‍ക്കിനാവിന്‍ [F] ...

ചിത്രംമംഗല്യസൂത്രം (1995)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on August 16, 2010
ഏതോ വേനൽക്കിനാവിൻ
തങ്കത്താഴികപ്പൂങ്കുടം വാടി
കാണാക്കണ്ണുനീർ ചെപ്പിൽ
നീറും നൊമ്പരം സാന്ത്വനമായ്
പാടാതെ ചുണ്ടിൽ കനക്കും
കേൾക്കാ താരാട്ടു ജന്മം
ചോരാതെ നെഞ്ചിൽ തിളയ്ക്കും
തീരാ പാൽമുത്തോ ജന്മം (ഏതോ...)


ഓർമ്മ തൻ ചില്ലയിലേതോ രണ്ടു
കുഞ്ഞിളം പ്രാവുകളിന്നും
തൂവൽ കുടഞ്ഞുണർന്നു
നേർത്ത കൊഞ്ചലുമായ് കുറുകുന്നു
മൂളി മറന്നൊരു പാട്ടിൻ ഈണം
മൂകമായ് കേട്ടുറങ്ങുന്നു (ഏതോ...)


രാവിന്റെ പാഴിരുൾ കൂടിൻ
ചാരും ഉമ്മറവാതിക്കലെന്നും
ഏകയായി കാത്തിരിക്കുന്നു
കുഞ്ഞു പൂമിഴിപ്പീലിയുമായി
എന്നിനി എന്നിനി പൂക്കും
എന്റെ ജീവന്റെ പൊൻകുരുന്നുള്ളിൽ (ഏതോ...)

----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010

Etho venal kinavin
thanka thazhika Poonkudam vaadi
Kanaa kannuneer cheppil
Neerum nombaram santhwanamayi
Padathe chundil kanakkum
Kelkka tharatto janmam
Choraathe nenjil thilakkum
Theera palmutho janmam
(Etho....)

Ormmathan chillayiletho randu
Kunjilam praavukalinnum
Thooval kudanjunarunnu
Nertha konchalumayi kurukunnu
Mooli parannoru pattin eenam
mookamayi ketturangunnu
(etho venal...)

ravinte pazhirul koodin
charin ummara vathikkalennum
ekayayi kathirikkunnu
knju poomizhi peeliyumayi
ennini ennini pokum
ente jeevante ponkoodinullil
(etho venal...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓരോ നറുമൊഴി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വെള്ളാരം കിളികൾ‍
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അക്കുത്തിക്കുത്താന
ആലാപനം : കോറസ്‌, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഏതോ വേനല്‍ക്കിനാവിന്‍ [M]
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്