View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ രാജ വീഥിയില്‍ ...

ചിത്രംകർമ്മ (1995)
ചലച്ചിത്ര സംവിധാനംജോമോൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംപി ജയചന്ദ്രൻ, ബിജു നാരായണന്‍, കോറസ്‌, സിന്ധു ദേവി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on March 3, 2011

ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....
ഈ സ്നേഹഗീതികള്‍ ഇന്നു നമ്മുടെ നാവുണർത്തും നാളായല്ലോ
പുഴയും കടലും നമ്മുടെയാണല്ലോ....
പൂവും കായും നമ്മുടെയാണല്ലോ....
ഹേയ്...ദുഃഖങ്ങള്‍ കൊയ്തുമാറ്റി സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തക്കത്തില്‍ കൈ കോര്‍ത്തു പാടാം...പാടാം.....
രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....

വിട പറഞ്ഞുവോ....ഈ തെരുവു നൊമ്പരം
ഉദയബിംബമോ ...അരികിലിന്നു നീ...(ഹോയ് ...വിട പറഞ്ഞുവോ......)
കലിയുഗവറുതികള്‍ പോയ്‌...... ഒരു പുതുയുഗ നിറവുകള്‍ വാ...
കെടുതികളെവിടെ.....പുലരൊളി ഇവിടെ...
തണല്‍മരമായ്‌ നീ കുളിരേകുന്നു...
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....
രാജവീഥിയില്‍ ഇന്നു നമ്മുടെ തേരിറങ്ങും നാളായല്ലോ
മണ്ണും വിണ്ണും നമ്മുടെയാണല്ലോ....
മരവും കിളിയും നമ്മുടെയാണല്ലോ....

ഓ ...ഓ...ഓ....
പുതുവസന്തമോ...നിന്‍ പടി തുറന്നുവോ........
അഴകു വന്നുവോ...തുയിലുണർത്തിയോ....(ഹേയ്...പുതുവസന്തമോ..)
മിഴിനീരരുവികള്‍ പോയ്‌...പൂമ്പനിനീര്‍ അരുവികള്‍ വാ...
മതിലുകളെവിടെ .....മനസ്സുകളിവിടെ ....
മധുമഴ നിറമഴ പൊഴിയുകയായ്‌....
പുഴയും കടലും നമ്മുടെയാണല്ലോ....
പൂവും കായും നമ്മുടെയാണല്ലോ....

(ഈ രാജവീഥിയില്‍ ഇന്നു നമ്മുടെ....)


 

----------------------------------

Added by Kalyani on March 3, 2011

Ee raajaveedhiyil innu nammude therirangum naalaayallo
mannum vinnum nammudeyaanallo....
maravum kiliyum nammudeyaanallo....
ee sneha geethikal innu nammude naavunarthum naalaayallo
puzhayum kadalum nammudeyaanallo....
poovum kaayum nammudeyaanallo....
hey...dukhangal koythu maatti swapnangal neythu kootti
thakkathil kai korthu paadaam...paadaam.....
raajaveedhiyil innu nammude therirangum naalaayallo
mannum vinnum nammudeyaanallo....
maravum kiliyum nammudeyaanallo....

vida paranjuvo....ee theruvu nomparam
udaya bimbamo...arikilinnu nee...(hoy...vida paranjuvo....)
kaliyuga varuthikal poy...... oru puthuyuga niravukal vaa..
keduthikalevide.....pularoli ivide...
thanal maramaay nee kulirekunnu...
mannum vinnum nammudeyaanallo....
maravum kiliyum nammudeyaanallo....
raajaveedhiyil innu nammude therirangum naalaayallo
mannum vinnum nammudeyaanallo....
maravum kiliyum nammudeyaanallo....

oh...oh...oh....
puthu vasanthamo...nin padi thurannuvo....
azhaku vannuvo...thuyilunarthiyo....(hey...puthu vasanthamo....)
mizhineeraruvikal poy...poompanineer aruvikal vaa...
mathilukalevide.....manassukalivide....
madhumazha niramazha pozhiyukayaay....
puzhayum kadalum nammudeyaanallo....
poovum kaayum nammudeyaanallo....

(ee raajaveedhiyil innu nammude....)



 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്യാമ സന്ധ്യയില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ജും ജും രാവിന്‍
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
എല്ലാം ഇന്ദ്രജാലം
ആലാപനം : കെ ജെ യേശുദാസ്, സ്വര്‍ണ്ണലത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌