എം കെ വാര്യര്‍
ജനനം | 1941 |
മരണം | 2016 ഫിബ്രവരി 02 |
സ്വദേശം | തിരുവൈരാണിക്കുളം |
പ്രവര്‍ത്തനമേഖല | അഭിനയം (4) |
കൂത്താട്ടുകുളം മാടശ്ശേരി വാര്യത്ത് ശങ്കരന്‍ നമ്പൂതിരിയുടേയും മാധവി വാരസ്യാരുടേയും മകനായി ജനിച്ചു. ശ്രീമൂലനഗരം അകവൂര്‍ സ്കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ച ശേഷം അഭിനയ രംഗത്ത് സജീവമായി. ഇരുപതോളം സിനിമകളിലും, "സ്ത്രീ", "വാത്സല്യം", "ഭാഗ്യലക്ഷ്മി" തുടങ്ങി മുപ്പതോളം സീരിയലുകളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ്, പല്ലാരിമംഗലം മാവേലിക്കര നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷ്ണ കേന്ദ്രം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കടയില്‍ "ഭാഗ്യലക്ഷ്മി" എന്ന സീരിയലിന്റെ സെറ്റില്‍ വെച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മംഗളദേവി (റിട്ട. അധ്യാപിക, അകവൂര്‍ ഹൈസ്കൂള്‍). മക്കള്‍: നീലിമ, നീലിന. മരുമക്കള്‍: പരേതനായ രാജേഷ്, സിജു (ദുബായ്).
തയ്യാറാക്കിയത് : സുനീഷ് മേനോന്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1978 | 2 |
1980 | 1 |
1984 | 1 |