View in English | Login »

Malayalam Movies and Songs

വരുൺ രാഘവ്

ജനനം1985 മെയ് 31
സ്വദേശംവടകര
പ്രവര്‍ത്തനമേഖലസംഗീതം (2 സിനിമകളിലെ 2 പാട്ടുകള്‍), പശ്ചാത്തല സംഗീതം (1)
ആദ്യ ചിത്രംഅന്യര്‍ക്ക് പ്രവേശനമില്ല (2016)


31.5.1985 ൽ വടകര തട്ടോളിക്കരയിൽ ജനനം. അച്ഛൻ രാഘവൻ, അമ്മ ലീല. തട്ടോളിക്കര യു പി സ്‌കൂൾ, മടപ്പള്ളി ബോയ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോഴിക്കോട് ചാലപ്പുറം CIET യിൽ നിന്ന് ഇലക്ട്രോണിക്സിൽ സാങ്കേതിക വിദ്യാഭ്യാസം നേടി. എയർലൈൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും നേടി. 12 വയസ്സ് മുതൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. ശ്രീരഞ്ജിനി അക്കാദമി ഓഫ് മ്യുസ്സിക്കിൽ ആയിരുന്നു ആദ്യ പഠനം . തുടർന്ന് മാഹി കലാഗ്രാമത്തിൽ നിന്ന് സംഗീതത്തിൽ ഡിപ്ലോമ നേടി. ഒപ്പം കീ ബോർഡിലും വൈദഗ്ദ്ധ്യം നേടി. കൊച്ചിൻ ഷമീർ സംഗീതം നൽകിയ പാൽനിലാപ്പൂ എന്ന മാപ്പിളപ്പാട്ട് ആൽബത്തിന് രചന നിർവഹിച്ചു കൊണ്ടാണ് തുടക്കം. പിന്നീട് മന്ത്രാക്ഷരങ്ങൾ എന്ന ഭക്തിഗാന ആൽബത്തിന് സംഗീതം നൽകി. പ്രദക്ഷിണം, ഡ്രീംസ് ഓഫ് യൂത്ത്, എൻ പ്രിയ ശലഭമേ തുടങ്ങിയ ആൽബങ്ങളും ശ്രദ്ധിക്കപ്പെട്ടു. Still Alive എന്ന മലയാളത്തിലെ ആദ്യ സ്റ്റോപ്പ് മോഷൻ ഷോർട് ഫിലിമിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഫൊക്കാന ഷോർട് ഫിലിം മത്സരത്തിൽ പുരസ്കാരം നേടി. വരുൺ ഗാനരചനയും സംഗീതവും രചനയും നിർവഹിച്ച അരുതേ എന്ന സംഗീത ആൽബത്തിന് ശാന്താദേവി പുരസ്‌കാരം ലഭിച്ചു. 2013 ൽ പങ്കായം എന്ന ചിത്രത്തിന് വേണ്ടി വയലാർ ശരത് ചന്ദ്ര വർമ്മയുടെയും മണി അഴിയൂരിന്റെയും വരികൾക്ക് സംഗീതം നൽകിയെങ്കിലും ചിത്രം പൂർത്തിയായില്ല. അന്യർക്ക് പ്രവേശനമില്ല എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത്.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതം
2016 - 1 -
2017 - 11