View in English | Login »

Malayalam Movies and Songs

ശാന്ത പി നായര്‍

പ്രവര്‍ത്തനമേഖലആലാപനം (31 സിനിമകളിലെ 92 പാട്ടുകള്‍), സംഗീതം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംതിരമാല (1953)
മക്കള്‍ലത രാജു



 മലയാളത്തനിമയ്ക്കൊരു ശബ്ദവും പേരും കൊടുത്താല്‍ അത് ശാന്ത പി നായര്‍ എന്നാവും എന്ന് നിസ്സംശയം പറയാം. പണ്ഡിറ്റ് നെഹ്രുവിന്റെ മുന്‍പില്‍ ദേശഭക്തിഗാനം ആലപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആ ശബ്ദമാധുരിക്ക് അതില്‍പ്പരമൊരു സാക്ഷ്യപത്രവും ആവശ്യമുണ്ടോ?


1929 ല്‍ തൃശൂരിലെ പ്രശസ്തമായ അമ്പാടി തറവാട്ടില്‍ വാസുദേവ പൊതുവാളിന്റെയും ലക്ഷ്മിയുടെ യും മകളായി ശാന്ത പൊതുവാള്‍ ജനിച്ചു.


മദ്രാസ് ക്വീന്‍ മേരീസ് കോളേജിലെ പഠനത്തിനു ശേഷം ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഉദ്യോഗസ്ഥയായി. കോഴിക്കോട് അബ്ദുള്‍ഖാദറിനൊപ്പം ലളിതസംഗീതപാഠം അവതരിപ്പിച്ചു തുടങ്ങി.


1953 ല്‍ ‘തിരമാല‘ എന്ന ചിത്രത്തില്‍ ‘അമ്മതന്‍ തങ്കക്കുടമേ‘ എന്ന താരാട്ടുപാട്ടാണ് ആദ്യഗാനം. വിമല്‍കുമാര്‍ ആണ്‍ ഇതിന്റെ സംഗീത സംവിധായകന്‍. പിന്നീട് 1967 വരെയുള്ള കാലഘട്ടങ്ങളില്‍ നൂറുകണക്കിന് പാട്ടുകള്‍ പാടി ശാന്ത സംഗീതസ്നേഹികളുടെ പ്രിയഗായികയായി.


കോഴിക്കോട് അബ്ദുള്‍ഖാദറിനോടൊപ്പം ഹേ കളിയോടമേ, ഉണരുണരൂ ഉണ്ണിക്കണ്ണാ (നീലക്കുയില്‍ ) ,കടവത്തു തോണിയടുത്തപ്പോള്‍ (മുറപ്പെണ്ണ്), പൂവേ നല്ല പൂവേ (തച്ചോളി ഒതേനന്‍ ) എന്നിവ അവയില്‍ ചിലതു മാത്രം. മലയാളസിനിമാഗാനങ്ങളിലെ ഒരുപിടി റെക്കോഡുകള്‍ക്കും ശാന്ത പി നായര്‍ ഉടമസ്ഥയാണ്‍.


 



  • യേശുദാസ് ‘കാല്‍പ്പാടുകളി‘ല്‍ തന്റെ ആദ്യ യുഗ്മഗാനം (അറ്റന്‍ഷന്‍ പെണ്ണേ) പാടിയത് ശാന്തയുടെ കൂടെയാണ്‍.

  • വയലാറിന്റെ ആദ്യരചന ‘തുമ്പീ തുമ്പീ വാ വാ‘ (കൂടപ്പിറപ്പ്) ജനഹൃദയങ്ങളില്‍ ഇന്നും ആ നിഷ്കളങ്ക ശബ്ദം ഗൃഹാതുരത്വമുണര്‍ത്തുന്നു.

  • വയലാര്‍ -ദേവരാജന്‍ ജോടിയുടെ ആദ്യചിത്രങ്ങളായ ‘ജനനി‘യിലും ‘ചതുരംഗ‘ത്തിലും അവര്‍ പാടി. കെ എസ് ജോര്‍ജ്ജുമൊത്തു പാടിയ ചതുരംഗത്തിലെ ‘വാസന്തരാവിന്റെ വാതില്‍ തുറന്നു വരും‘ മലയാളത്തിലെ എക്കാലത്തെയും സുന്ദരഗാനങ്ങളിലൊന്നാണ്.

  • ബാബുരാജിന്റെ ആദ്യചിത്രമായ ‘മിന്നാമിനുങ്ങി‘ലെ ‘വാലിട്ടു കണ്ണെഴുതും‘ പാടിയതും ശാന്ത പി നായര്‍ തന്നെ.

  • രാഘവന്‍ മാസ്റ്ററുടെ പുറത്തുവന്ന ആദ്യ ചിത്രമായ ‘നീലക്കുയിലി‘ലെ പാട്ടും (ഉണരുണരൂ ഉണ്ണിക്കണ്ണാ) അവര്‍ പാടിയിരിക്കുന്നു.


ശാന്ത പി നായരിലെ പ്രതിഭ ഏറ്റവും പ്രകടമാകുന്നത് അവര്‍ സംഗീതം നല്‍കിയ ‘ഏഴുരാത്രികളി‘ലെ ‘മക്കത്തു പോയ് വരും’ എന്ന ഗാനം കേള്‍ക്കുമ്പോഴാണ്‍. സലില്‍ ചൌധരി ഇല്ലാതിരുന്ന സമയത്ത് കൌതുകത്തിനു വേണ്ടി സംഗീതം നല്‍കുകയും, സലില്‍ ദാ തിരിച്ചെത്തുമ്പോള്‍ ആ പാട്ട് കേട്ട്, ഇതു തന്നെ മതി ചിത്രത്തില്‍ എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു എന്ന കഥ കേള്‍ക്കുമ്പോള്‍ ആ വലിയ കലാകാരിയ്ക്കുള്ള ഒരംഗീകാരമായിത്തന്നെ നമുക്കതു കാണാന്‍ കഴിയും.മകള്‍ ലതാരാജുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.


‘മുറപ്പെണ്ണി‘ലെ ജാനകിയോടൊപ്പം പാടിയ ‘കടവത്തു തോണിയടുത്തപ്പോള്‍‘ എന്ന ഗാനം ആസ്വാദകരുടെ ഹൃദയം കവര്‍ന്നപ്പോള്‍ ആരുമറിഞ്ഞില്ല അത് തങ്ങളുടെ പ്രിയഗായികയുടെ അവസാന ഗാനമാണെന്ന്. അതിനുശേഷം ശാന്ത പി നായര്‍ സിനിമയില്‍ പാടിയിട്ടില്ല.


ശാന്ത പൊതുവാള്‍ എഴുത്തുകാരനായ പത്മനാഭന്‍ നായരെ വിവാഹം കഴിച്ച് ശാന്ത പി നായരായി. പ്രശസ്ത ഗായികയായ ലതാരാജുവാണ് മകള്‍ .


മലയാളത്തിന്റെ ആ പ്രിയഗായിക 2008 ജൂലൈയില്‍ എഴുപത്തിമൂന്നാമത്തെ വയസ്സില്‍ അന്തരിച്ചു.


തയ്യാറാക്കിയത് :ശ്രീദേവി പിള്ള 
കടപ്പാട് : വിക്കിപ്പീഡിയ 



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംസംഗീതം
19536 - - -
19545 - - -
19556 - - -
19569 - - -
195717 - - -
19584 - - -
19594 - - -
196114 - - -
196216 - - -
19635 - - -
19642 - - -
19652 - - -
19661 - - -
19671 - - -
1968 - - - 1