View in English | Login »

Malayalam Movies and Songs

ശശികല മേനോന്‍

പ്രവര്‍ത്തനമേഖലഗാനരചന (12 സിനിമകളിലെ 21 പാട്ടുകള്‍)
ആദ്യ ചിത്രംസിന്ദൂരം (1976)


എറണാകുളം പനയപ്പള്ളിയിലാണു് വീടു്.
ഏറ്റവും കൂടുതല് ചലച്ചിത്രഗാനങ്ങള് രചിച്ച വനിതഗാനരചയിതാവു്.
അച്ഛന്, വിശ്വനാഥമേനോന്, ഇവരുടെ കുട്ടിക്കാലത്തു തന്നെ കഴിവു് തിരിച്ചറിഞ്ഞു് അവര്ക്കു് പ്രോത്സാഹനം നല്കി. പൂമ്പാറ്റ ബാലരമ എന്നീ മാസികയിലേക്കാണു് എഴുതിത്തുടങ്ങുന്നതു്. ധാരാളം സമ്മാനങ്ങള് കിട്ടിയിട്ടുണ്ടു്.
പത്താം ക്ലാസ്സില് പഠിക്കുമ്പോള് എഴുതിയ 'യദൂകുലമാധവ' എന്ന ഗാനം 1976 ല് ഡോ: ബാലകൃഷ്ണന്റെ 'സിന്ദൂരം' എന്ന പടത്തില് വന്നതു് വഴിയാണു് സിനിമാരംഗത്തേക്കുള്ള പ്രവേശനം.
പ്രീഡിഗ്രിയ്ക്കു് പഠിക്കുമ്പോള് അവരുടെ അച്ഛനു് പരിചയമുള്ള വിന്സെന്റു് വഴി മഞ്ഞിലാസിന്റെ 'അഗ്നിനക്ഷത്രം' എന്ന സിനിമയക്കു് വേണ്ടി അടുത്ത കവിത എടുത്തു. അതു് ദേവരാജന് മാസ്റ്റര് കണ്ടു. നാലു് പാട്ടുകള് കൂടി എഴുതാന് ദേവരാജന് മാസ്റ്റര് ആവശ്യപ്പെട്ടു. അപ്രകാരം ആ സിനിമയ്ക്കു വേണ്ടി മൊത്തം അഞ്ചു് പാട്ടുകള് എഴുതി. അഗ്നിനക്ഷത്രത്തിന്റെ സ്ക്രീപ്റ്റില് നോട്ടു് ചെയ്തിരുന്ന സിറ്റുവേഷന് വായിച്ചു് മനസ്സിലാക്കിയാണു് ബാക്കി നാലു് പാട്ടിലെ വരികള് എഴുതിയതു്.
അഞ്ചു് സിനിമകളിലായി 13 ഗാനങ്ങള്ക്കു് രചന നല്കിയ ഇവര് അവസാനമായി ചെയ്തതു് 1981 ല് ബാലചന്ദ്രമേനോന്റെ താരാട്ടു് എന്ന സിനിമയ്ക്കാണു്. അന്നു് ഡിഗ്രിയ്ക്കു് പഠിക്കുന്ന സമയം.
നിരവധി നാടകഗാനങ്ങള് രചിച്ചിട്ടുണ്ടു്. പാട്ടു് രചിച്ച ഒരു പടം പുറത്തു വന്നില്ല
പാട്ടിന്റെ റിക്കാര്ഡിംഗിനായി മദ്രാസിലേക്കു് സ്ഥിരം യാത്ര ചെയ്യാന് വിവാഹത്തിനു ശേഷം സാധിക്കാതെ വന്നപ്പോള് പാട്ടെഴുത്തു് നിര്ത്തി. അങ്ങിനെ കുടുംബത്തിനു വേണ്ടി പാട്ടെഴുത്തു് ഉപേക്ഷിച്ചു.
ഇപ്പോള് വീണ്ടും സജീവമാകാന് തുടങ്ങുന്നു.
വിദ്യാധരന് മാസ്റ്റര് സംഗീത സംവിധാനം നല്കി, ഉണ്ണികൃഷ്ണന്, ശ്രീനിവാസന്, മഞ്ജരി എന്നിവര് ആലപിച്ച കൃഷ്ണഭംക്തിഗാന ആല്ബത്തിനു് വരികള് എഴുതിയിട്ടുണ്ടു്.
References:
Chithrabhoomi, Oct 2010



തയ്യാറാക്കിയത് : ഡോ. മാധവ ഭദ്രന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19761 -
19775 -
19785 -
19811 -
20131 -
20141 -
20152 -
20161 -
20183 -
20191 -