View in English | Login »

Malayalam Movies and Songs

പി സുശീല

ജനനം1935 നവംബര്‍ 13
പ്രവര്‍ത്തനമേഖലആലാപനം (493 സിനിമകളിലെ 786 പാട്ടുകള്‍)
ആദ്യ ചിത്രംസീത (1960)


1935-ൽ ആന്ധ്രപ്രദേശത്തിലെ വിജയനഗരത്തിൽ, മുകുന്ദറാവുവിന്റെയും, ശേഷാവതാരത്തിന്റെയും മകളായി സുശീല ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിനോടു വളരെ താല്പര്യം കാണിച്ചിരുന്നു. സ്ക്കൂളിൽ നടന്ന പലപരിപാടികളിലും ഒന്നാംസമ്മാനം‌മേടിയ്ക്കുക എന്നത് സുശീലയ്ക്കു ഒരു സാധാരണസംഭവം ആയിരുന്നു. വിജയനഗരത്തിലെ സംഗീതകോളേജിൽ ചേർന്നുഫസ്റ്റ്ക്ലാസ്സിൽ ഡിപ്ലോമ എടുത്തു.

1950-ൽ പ്രസിദ്ധ സംഗീതജ്ഞനായ പെണ്ഡ്യാല നാഗേശ്വരറാവു ആൾ ഇൻഡ്യ റേഡിയോയിൽ പുതിയ പാട്ടുകാർക്കുവേണ്ടി നടത്തിയഅന്വേഷണത്തിൽ നിന്നുംസുശീലയെ തിരഞ്ഞെടുത്തു. അതിന്റെ ഫലമായി, സുശീല 1951-ൽ പെറ്റതായ് എന്ന സിനിമയിൽ എ എം രാജയോടുകൂടെ ‘എതർക്കു അഴുതായ്’‘ എന്ന പാട്ടു പാടി. തമിഴ് ഉച്ചരിക്കാൻ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്ന സുശീലയെ, എ.വി.എം കമ്പനി ഉടമ മെയ്യപ്പച്ചെട്ടിയാർ പ്രത്യേകം അധ്യാപകരെ നിയമിച്ച് നന്നായി തമിഴ് പറയാൻ പഠിപ്പിച്ചു. അന്ന് എ.വി.എമ്മിൽ ഗായികയായി അവർ മാസശമ്പളത്തിനു ജോലി ചെയ്യുകയായിരുന്നു. പിന്നീട് നന്നായി തമിഴ് ഉച്ചരിക്കുന്ന ഗായിക എന്ന ഖ്യാതി സുശീല നേടുകയു ണ്ടായി.

സുശീല പാടിതുടങ്ങിയ കാലത്ത്, പി ലീല, ജിക്കി, എം എസ് രാജേശ്വരി, ജമുനാറാണി, എം എൽ വസന്തകുമാരി, ടി വി രത്തിനം, രാധാജയലക്ഷ്മി, ശൂലമംഗലം രാജലക്ഷ്മി, ബാ‍ലസരസ്വതി ദേവി, എ പി കോമള, കെ റാണി ഇവരൊക്കെ പേരുകേട്ട പാട്ടുകാർ ആയിരുന്നു. എന്നാലും, സുശീല തനതായ ഒരുപേരുവളരെ ചുരുങ്ങിയകാലം കൊണ്ടുനേടി എടുത്തു. 1955 ഓടുകൂടി പല സിനിമ കളിലും സുശീലപാടിയിരുന്നു. കെ വി മഹാദേവൻ, എം എസ് വിശ്വനാഥൻ, സലൂറി രാജേശ്വരറാവു തുടങ്ങിയ സംഗീതസംവിധായകരുടെ സിനിമകളിൽ സുശീല പാടി. തെലുങ്ക് അനായാസമായി കൈകാര്യം ചെയ്തിരുന്ന സുശീലയ്ക്കു തമിഴ് എഴുതാനും വായിയ്ക്കാനും അറിയാമായിരുന്നു.. ‘മെലഡിക്വീൻ’ എന്നുള്ള പേരിലാണു സുശീല അറിയപ്പെടുന്നത്.

1950ൽ തമിഴിലൂടെ രംഗത്തെത്തിയ സുശീല അവരുടെ സിനിമാഗാനജീവിതത്തിന്റെ അറുപതാം വര്‍ഷവും എഴുപത്തിയഞ്ചാം ജന്മവാര്‍ഷികവും ഒന്നിച്ചാഘോഷിക്കുന്ന 2010 -ൽ അവരുടെ ആദ്യ മലയാളഗാനത്തെക്കുറിച്ചോര്‍ക്കുന്നത് ഉചിതമാണ്. ഉദയ നിർമ്മിച്ച ആദ്യ പുരാണ ചിത്രമാണ് 1960ൽ പുറത്തിറങ്ങിയ സീത. ഉത്തരരാമായണം കഥയെ ആസ്‌പദമാക്കി നിർമ്മിയ്ക്കപ്പെട്ട ഈ സിനിമയിൽ 14 പാട്ടുകൾ ഉണ്ടായിരുന്നു. അഭയദേവ് എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തിയാണ്. മലയാളികൾ എക്കാലവും മനസ്സിൽ ഓർമ്മിയ്ക്കുന്ന ഏറ്റവും മനോഹരമായ താരാട്ടു പാട്ടുകളിലൊന്നായ 'പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...' എന്ന ഗാനം ഈ ചിത്രത്തിൽ നിന്നായിരുന്നു. മലയാളത്തിലേയ്ക്കുള്ള സുശീലയുടെ അരങ്ങേറ്റവും ഈ സിനിമയിലൂടെ ആയിരുന്നു. സുശീലയെ മലയാളത്തിലേക്ക് ക്ഷണിച്ചതു് ശ്രീ ദക്ഷിണാ മൂര്‍ത്തിയായിരുന്നു. ഉച്ചാരണപ്രശ്‌നം മലയാളത്തിലെത്തിയപ്പോഴും സുശീലയെവലച്ചു. ആദ്യം പാടിനോക്കിയിട്ട് ഇത് തനിക്ക് പാടാൻ കഴിയില്ലെന്ന് അവർ ദക്ഷിണാമൂർത്തിയെ അറിയിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. മലയാളം പറയുന്ന രീതികൾ അദ്ദേഹം പഠിപ്പിച്ചു. അത് നന്നായി പരിശീലിച്ചുകൊണ്ട് അത്ഭുതകരമായി മലയാളം ഉച്ചരിക്കാനും സുശീല താമസിയാതെശീലിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. മലയാളവും കന്നടയും എഴുതാനോ വായിയ്ക്കാനോ അറിയാതിരുന്നസുശീല രണ്ടായിരത്തോളം മലയാളം പാട്ടുകൾ പാടിയിട്ടുണ്ട്

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാ‍ർഡ് 1969, 1972, 1977, 1983, 1984 ഈ വർഷങ്ങളിൽ സുശീലയ്ക്കു ലഭിച്ചു. മികച്ചഗായികയ്ക്കുള്ള അവാര്‍ഡ് മലയാളം അവര്‍ക്ക് രണ്ടുതവണ സമ്മാനിച്ചു; 'പാട്ടുപാടിയുറക്കാം ഞാന്‍..' എന്ന ഗാനം കൂടാതെ സീതയില്‍ സുശീല പാടിയ മറ്റൊരു ഗാനവും ശ്രദ്ധേയമായി; 'വീണേ പാടുക പ്രിയതരമായി..' ദക്ഷിണാമൂര്‍ത്തിയുടെ അസിസ്റ്റന്റായി ആർ കെ ശേഖർ ആദ്യമായി മലയാളത്തിലെത്തി യതും സീതയിലൂടെയാണെന്ന് സംഗീതഗവേഷകനായ ബി.വിജയകുമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

2001-ൽ ആന്ധ്രപ്രദേശം തെലുങ്കുസിനിമകളുടെ പേരിൽ രഘുപതി വെങ്കയ്യാ അവാർഡു നൽകി സുശീലയെ ആദരിച്ചു. 2005-ൽ സ്വരലയ യേശുദാസ് അവാർഡും, 2006-ൽ ഫിലിംഫെയർ അവാർഡും, 2008-ൽ ഇൻഡ്യഗവണ്മെന്റിന്റെ പത്മഭൂഷണം അവാർഡും ലഭിച്ചു. നവംബർ 2, 2008 ൽ സുശീല നടത്തിയ ഒരു പത്ര സമ്മേളനത്തിൽ “കഴിവുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി ‘പി സുശീല അവാർഡ്’ എന്ന ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്“ എന്നു പറഞ്ഞു. തന്നെ ഈ നിലയിലാക്കിയ സംഗീതലോകത്തിനു തിരിച്ച് എന്തെങ്കിലും നൽകണം എന്ന ആഗ്രഹത്തോടെ യാണു ഈ ട്രസ്റ്റ് ഉണ്ടാക്കിയതെന്നും സുശീല പറഞ്ഞു. എം എസ് വിശ്വനാഥൻ, വൈരമുത്തു, ബാലസരസ്വ തീ ദേവി, ജമുനാറാവു ഇവർ ഈ ട്രസ്റ്റിലെ അംഗങ്ങൾ ആണു്. നവംബർ 14, 2010-ൽ മേൽ‌പറഞ്ഞ ‘പി സുശീല അവാർഡ്’ ശ്രീ യേശുദാസിനു ലഭിയ്ക്കയുണ്ടായി.

മോഹൻ‌റാവു ആണു സുശീലയുടെ ഭർത്താവു്. ജയകൃഷ്ണൻ എന്ന ഒരു മകനും, ജയശ്രീ, ശുഭശ്രീ എന്നു രണ്ടു പേരക്കുട്ടികളും സുശീലയ്ക്കുണ്ട്. മരുമകൾ സന്ധ്യജയകൃഷ്ണയും പാട്ടുകാരിയാണു. എ ആർ റഹ്‌മാന്റെ കൂടെ ഇരുവർ എന്ന സിനിമയിൽ പാടിയിട്ടുണ്ട്.

കടപ്പാട്: വിക്കിപീഡിയ
പി സുശീലയുടെ ഒഫീഷ്യൽ വെബ്സൈറ്റ് : http://www.psusheela.org/
മാധ്യമം: http://www.madhyamam.com/news/18389‌



തയ്യാറാക്കിയത് : ലത നായര്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19602 -
19616 -
196213 -
196326 -
196430 -
196531 -
196625 -
196731 -
196834 -
196936 -
197039 -
197122 -
197240 -
197343 -
197428 -
197541 -
197639 -
197757 -
197858 -
197931 -
198024 -
198116 -
198233 -
198314 -
198419 -
198518 -
19867 -
19871 -
19884 -
19892 -
19906 -
19912 -
19921 -
19941 -
19952 -
19971 -
20031 -
20192 -