View in English | Login »

Malayalam Movies and Songs

തിരുവനന്തപുരം വി ലക്ഷ്മി

പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംഅച്ഛന്‍ (1952)


മലയാളവര്‍ഷം 1107-മാണ്ട് ധനുമാസം 13-ന് ആലപ്പുഴ മുല്ലക്കല്‍ വീരമണി അയ്യരുടേയും സീതാലക്ഷ്മിയുടേയും മകളായി ജനിച്ചു. ഗുരു സൂര്യനാരായണ ഭാഗവതരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. പത്തൊന്‍പതാമത്തെ വയസ്സിലാണ് ലക്ഷ്മി "അച്ഛനി" ല്‍ പാടുന്നത്. ആലപ്പുഴയിലായിരുന്നു കുടുംബം. തിരുവനന്തപുരത്ത് മ്യൂസിക് അക്കാദമിയില്‍ നിന്ന് പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുമ്പോഴാണ് ഉദയാസ്റ്റുഡിയോയില്‍ പാട്ടിന് ആളെ എടുക്കുന്നുവെന്ന് അറിഞ്ഞത്. ആലപ്പുഴയിലെ അയല്‍‌വാസിയായ ഡയറക്ടറുടെ സഹായത്തോടെ സെലക്ഷന് പോയി. അങ്ങനെ അച്ഛനിലെ അമ്പിളിയമ്മാവാ എന്ന ഒരു ഗാനം പി എസ് ദിവാകറിന്റെ സംഗീതസംവിധാനത്തില്‍ പാടുന്നത്. മദിരാശിയിലായിരുന്നു റെക്കോഡിങ്. ചലച്ചിത്രങ്ങളില്‍ ചില ഗാനങ്ങളില്‍ കോറസ് പാടുകമാത്രമേ അവര്‍ ചെയ്തിട്ടുള്ളു. വ്യക്തിഗതഗാനങ്ങളൊന്നും പിന്നീട് പാടിയിട്ടില്ല. ലക്ഷ്മിയിലെ സംഗീതജ്ഞാനം ആദ്യമായി തിരിച്ചറിഞ്ഞത് കുടുംബസുഹൃത്തായ ദക്ഷിണാമൂര്‍ത്തിസ്വാമി തന്നെയാണ്. സിനിമയില്‍ പാടാനുള്ള കഴിവൊക്കെയുണ്ടെന്ന് അച്ഛനില്‍ പാടുന്നതിന് മുന്‍പേതന്നെ അദ്ദേഹം ലക്ഷ്മിയോട് പറഞ്ഞിരുന്നു. അമ്പിളിയമ്മാവാ പാടാന്‍ മദിരാശിയില്‍ എത്തിയപ്പോള്‍ അദ്ദേഹം വന്ന് "ഹാ നീ വന്നോ നന്നായി, എനിക്കറിയാമായിരുന്നു നിനക്കതിനുള്ള കഴിവുണ്ടെന്ന്" എന്ന് പറഞ്ഞത്രെ. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ലക്ഷ്മി. ആകാശവാണിയില്‍ നിരവധി ഗാനങ്ങളും, കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക ചിത്രയുടെ അച്ഛന്‍ അന്തരിച്ച ശ്രീ കൃഷ്ണന്‍ നായര്‍ , ശ്രീ കമുകറ പുരുഷോത്തമന്‍ എന്നിവരുള്‍പ്പടെ ആകാശവാണിയിലെ പോയതലമുറയിലെ മിക്കവാറും എല്ലാ പ്രതിഭകളോടൊപ്പവും അവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് നാരായണസ്വാമി മക്കള്‍ ശാന്തി, സുരേഷ്, ഉഷ. ചാല ഗവണ്മെന്റ് സ്കൂളില്‍ സംഗീത അദ്ധ്യാപികയായി പ്രവര്‍ത്തിച്ച് വിരമിച്ച അവര്‍ നിന്ന് തിരുവനന്തപുരത്തെ അഗ്രഹാരത്തില്‍ വിശ്രമജീവിതം നയിക്കുന്നു. (2011 മാര്‍ച്ച് 17 ന് നേരിട്ട് നടത്തിയ അഭിമുഖത്തില്‍ നിന്ന്)   അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാവുന്നതാണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1952 - 1