View in English | Login »

Malayalam Movies and Songs

ജെയിംസ്

മരണം2007 ജൂണ്‍ 14
പ്രവര്‍ത്തനമേഖലഅഭിനയം (66)
ആദ്യ ചിത്രംചന്ദ്രകാന്തം (1974)


ഇടുക്കി ജില്ലയിലെ മാങ്കുളത്ത്‌ കാലായില്‍ വീട്ടില്‍ പരേതനായ ചാക്കോയുടെയും കത്രീനയുടെയും മകനായ ജെയിംസ്‌ 1954 ആണ് ജനിച്ചത്‌
മുപ്പതോളം വര്‍ഷങ്ങളായി സിനിമാരംഗത്തു പ്രവര്‍ത്തിച്ചിരുന്ന ജെയിംസ്‌ പ്രൊഡക്ഷന്‍ മാനേജരായാണ്‌ സിനിമാ രംഗത്തെത്തുന്നത്‌. ഇടയ്ക്കാലത്ത്‌ അദ്ദേഹം നെടുമുടി വേണുവിന്‍റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നു.
2007 ജൂണില്‍ കടുത്തുരുത്തിയില്‍ സഹോദരന്‍ പ്രൊഫ . എബ്രഹാം കാലായുടെ വീട്ടില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു . മരിക്കുമ്പോള്‍ 53 വയസ്സ് ഉണ്ടായിരുന്നു .150 ഇല്‍ പരം സിനിമകളില്‍ ജെയിംസ്‌ അഭിനയിച്ചിട്ടുണ്ട്
22 വര്‍ഷമായി തിരുവനന്തപുരത്ത്‌ കേശവദാസപുരത്തിനടുത്തുള്ള പാറോട്ടുകോണത്ത്‌ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.
ന്യൂഡല്‍ഹി, മീശമാധവന്‍, പത്രം, ഒരു മറവത്തൂര്‍ കനവ്‌, ടൈം എന്നിവയാണ്‌ ജയിംസിന്‍റെ എടുത്തുപറയത്തക്ക ചിത്രങ്ങള്‍. ഇത്‌ കൂടാതെ നിരവധി സീരിയലുകളിലും ജയിംസ്‌ അഭിനയിച്ചിട്ടുണ്ട്‌.
തിരുവനന്തപുരം പാറോട്ടുകോണം ഒറ്റത്തൈക്കല്‍ കുടുംബാംഗമായ ജിജിയാണ്‌ ഭാര്യ. മക്കള്‍: ലല്ലു, ജിലു.



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19741
19771
19842
19858
19864
19871
19886
19898
19906
19914
19924
19932
19984
19994
20002
20011
20023
20031
20051
20062
20071