View in English | Login »

Malayalam Movies and Songs

എ പി കോമള

പ്രവര്‍ത്തനമേഖലആലാപനം (38 സിനിമകളിലെ 61 പാട്ടുകള്‍)
ആദ്യ ചിത്രംആത്മശാന്തി (1952)


ആത്മശാന്തി എന്ന ചിത്രത്തിലെ 'മാറുവതിയല്ലേ ...' എന്ന ഗാനമാണ് എ.പി കോമളയുടെ ആദ്യ മലയാള ഗാനം.


ആന്ധ്രപ്രദേശിലെ രാജമന്ധ്രിയില്‍ 1934 ആഗസ്ത് 28 നു ജനിച്ചു.


ചെറുപ്പം മുതല്‍ തന്നെ നാദസ്വരവിദ്വാന്‍ പൈഡിസ്വാമിയില്‍നിന്നു സംഗീതം അഭ്യസിക്കുകയും ഏഴു വയസ്സായപ്പോള്‍ മുതല്‍ കച്ചേരികള്‍ നടത്താന്‍ തുടങ്ങുകയും ചെയ്തു. 1944-ല്‍ ഒന്‍പതു വയസ്സായതു മുതല്‍ മദ്രാസ് ആകാശവാണിയില്‍ അംഗമായി. അവിടെതന്നെ ജോലിയുണ്ടായിരുന്ന സംഗീതവിദ്വാന്‍ നരസിംഹറാവുവില്‍നിന്ന് സംഗീതാഭ്യസനം തുടര്‍ന്നുകൊണ്ടിരുന്നു.


വാഗ്ഗേയകാരന്മാരായ ത്രിമൂര്‍ത്തികളില്‍ അഗ്രഗണ്യനായ ത്യാഗരാജസ്വാമികളുടെ കഥ, ചിറ്റൂര്‍ വി, നാഗയ്യ നിര്‍മ്മിച്ചപ്പോള്‍ , അതില്‍ പാടുവാന്‍ കോമള തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം തമിഴ്, തെലുങ്കു, കന്നട, മലയാളം, സിംഹളം മുതലായ ഭാഷകളില്‍ വളരെയധികം പാട്ടുകള്‍ പാടി.


ശാസ്ത്രീയ സംഗീതവിദഗ്ദ്ധയായ കോമള ധാരാളം സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ആകാശവാണിയില്‍ നിലയവിദുഷിയാണ്.


ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ നാടകഗാനമായ 'ശര്‍ക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...' എന്ന ഗാനമാണ് എ പി കോമളയെന്ന പേരിനൊപ്പം മലയാളികള്‍ ഓര്‍ക്കുക.‘കിഴക്കുദിക്കിലെ ചെന്തെങ്ങില്‍ ‘ (ആദ്യകിരണങ്ങള്‍ ),‘നീയല്ലാതാരുണ്ടെന്നുടെ- മെഹ്ബൂബിനൊപ്പം യുഗ്മഗാനം (നീലിസാലി), ‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍ ‘ (കുട്ടിക്കുപ്പായം), സിന്ധുഭൈരവീ രാഗരസം - ലീലയോടൊപ്പം (പാടുന്ന പുഴ) എന്നിവയുള്‍പ്പടെ അറുപതോളം ഗാനങ്ങള്‍ എ പി കോമള മലയാളത്തില്‍ പാടിയിരിക്കുന്നു.


കടപ്പാട് : സിനി ഡയറി, ഗൂഗിള്‍ സെര്‍ച്



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19527 -
19561 -
19571 -
19592 -
19604 -
196111 -
19627 -
19634 -
19646 -
19657 -
19661 -
19675 -
19684 -
19731 -