View in English | Login »

Malayalam Movies and Songs

രാഘവന്‍

ജനനം1941 ഡിസംബര്‍ 12
സ്വദേശംതളിപ്പറമ്പ്
പ്രവര്‍ത്തനമേഖലഅഭിനയം (124), സംവിധാനം (2), സംഭാഷണം (1), തിരക്കഥ (1)
ആദ്യ ചിത്രംകായല്‍ക്കരയില്‍ (1968)
മക്കള്‍ജിഷ്ണു രാഘവന്‍


1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പില്‍ പൂക്കോത്ത് തെരുവില്‍ ആലിങ്കല്‍ ചാത്തൂകുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന്‍ ഒരു കാലത്ത് മലയാളത്തിലെ മിക്കവാറും എല്ലാ സിനിമകളിലും ഉണ്ടായിരുന്നു. തളിപ്പറമ്പിലെ മീതെടത്ത് ഹൈസ്കൂള്‍ ‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച രാഘവന്‍ മധുരയിലെ ഗാന്ധിഗ്രാം ഗ്രാമീണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റൂറല്‍ എഡ്യുക്കേഷനില്‍ ബിരുദം നേടി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ദല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു ഡിപ്ലോമയും എടുത്തു.

ചെറുപ്പത്തിലെ അഭിനയവും അരങ്ങും ജീവിതമാക്കിയ രാഘവന്‍ പ്രീയൂനിവേഴ്സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ കലാ സമിതിയില്‍ നടനായി ചേര്‍ന്നു. മംഗലാപുരം, കൂര്‍ഗ്, മര്‍ക്കാറാ തുടങ്ങി കേരളത്തിന്‌ പുറത്തും നാടകം അവതരിപ്പിച്ചു . പിന്നെ ലോകമറിഞ്ഞ ജി വി അയ്യരുടെ സഹകാരി ആയി. കന്നടയില്‍ "ഓരുകെ മഹാസഭ്യ" എന്ന ഒരു ചിത്രം ചെയ്തു. പിന്നീട് "ചൌക്കട ദീപ" എന്ന കന്നഡ സിനിമയില്‍ നായകന്‍ ആയി . 1968 ല്‍ പുറത്തു വന്ന ‘കായല്‍ക്കരയില്‍ ‘ ആണ് രാഘവന്റെ ആദ്യ ചിത്രം . തുടര്‍ന്നു അഭയം ചെമ്പരത്തി എന്നീ ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ രാഘവനെ മലയാള സിനിമക്ക് മാറ്റി നിര്‍ത്താന്‍ വയ്യാതായി.

നായകനായും ഉപനായകനായും മിന്നിത്തിളങ്ങിയ രാഘവന് പക്ഷെ പൌരുഷം ഉള്ള വേഷങ്ങള്‍ വളരെ കുറവായിരുന്നു. ചക്രവര്‍ത്തിനി എന്ന പ്രശസ്ത ഗാനരന്ഗത്ത്‌ അഭിനയിച്ചത് രാഘവന്‍ ആണ് . ജയന്റെ എക്കാലത്തെയും വലിയ ഹിറ്റ്‌ വാചകം ആയ ‘വീ ആര്‍ നോട്ട് ബെഗ്ഗേഴ്സ്’ എന്ന വാചകം രാഘവനോടും കൂടി ആണ് പറയുന്നത് . വാടകയ്ക്ക് ഒരു ഹൃദയം പോലുള്ള ചിത്രങ്ങള്‍ രാഘവനെ പൌരുഷത്തിന്റെ പരിധിയില്‍ നിന്നു മാറ്റി നിര്‍ത്തി എന്ന് പറയാം. ദൂരദര്‍ശന്‍ ആദ്യം സംപ്രേക്ഷണം ചെയ്ത "ഇവരും മനുഷ്യരാണ് " എന്ന പരമ്പരയിലും രാഘവന്‍ ആയിരുന്നു നായകന്‍. (കൈരളി വിലാസം ലോഡ്ജ് രണ്ടാമത്തെ പരമ്പര ആയിരുന്നു).

നമ്മള്‍ എന്ന സിനിമയിലൂടെ വന്ന ജിഷ്ണു മകനാണ് , മകള്‍ ജ്യോത്സ്ന, ഭാര്യ ശോഭ. ഇപ്പോള്‍ സീരിയല്‍ രംഗത്ത് ശക്തമായി തിരിച്ചു വന്നു സിനിമയുടെ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും മാറി രാഘവന്‍ വിശ്രമ ജീവിതം നയിക്കുന്നു



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംവിധാനംസംഭാഷണംതിരക്കഥ
19681 - - -
19692 - - -
19703 - - -
19715 - - -
19722 - - -
197313 - - -
197412 - - -
19756 - - -
19767 - - -
197712 - - -
19788 - - -
197911 - - -
19804 - - -
19814 - - -
19824 - - -
19831 - - -
19852 - - -
19861 - - -
19871111
198811 - -
19922 - - -
19941 - - -
19951 - - -
19972 - - -
19991 - - -
20001 - - -
20011 - - -
20041 - - -
20051 - - -
20102 - - -
20121 - - -
20131 - - -
20141 - - -
20151 - - -
20161 - - -
20171 - - -
20182 - - -
20191 - - -
20201 - - -
20231 - - -