View in English | Login »

Malayalam Movies and Songs

രേവതി

ജനനം1966 ജൂലായ് 08
പ്രവര്‍ത്തനമേഖലഅഭിനയം (37), സംവിധാനം (2)
ആദ്യ ചിത്രംകാറ്റത്തെ കിളിക്കൂടു് (1983)

ഡബ്ബിംഗ് - 2 കഥാപാത്രങ്ങള്‍



ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്.

1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു.
തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്.

ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു. 1988 ൽ സുരേഷ് മേനൊനുമായി വിവാഹം കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി.

2002 ൽ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു.ഇതായിരുന്നു രേവതിയുടെ ആദ്യ സംവിധാന സംരംഭം.ഈ ചിത്രത്തിലൂടെ മികച്ച സംവിധായകക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. രണ്ടാമത്തെ ചിത്രം ഫിർ മിലേം‌ഗെ (2004). അഞ്ചു പ്രാവശ്യം രേവതിക്ക് വിവിധ ഭാഷകളിലെ അഭിനയത്തിനായി ഫിലിം ഫെയര്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംവിധാനം
19831 -
19841 -
19851 -
19871 -
19883 -
19892 -
19901 -
19911 -
19921 -
19934 -
19941 -
19951 -
19961 -
19971 -
20011 -
200231
20032 -
20051 -
200911
20102 -
20112 -
20122 -
20181 -
20191 -
20221 -