View in English | Login »

Malayalam Movies and Songs

കെ പി ബ്രഹ്മാനന്ദൻ

ജനനം1946 ഫിബ്രവരി 22
മരണം2004 ഓഗസ്റ്റ് 10
പ്രവര്‍ത്തനമേഖലആലാപനം (134 സിനിമകളിലെ 169 പാട്ടുകള്‍), സംഗീതം (2 സിനിമകളിലെ 6 പാട്ടുകള്‍)
ആദ്യ ചിത്രംകള്ളിച്ചെല്ലമ്മ (1969)
മക്കള്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍


1946 ഫെബ്രുവരി 22 നു തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ ജനിച്ചു. അച്ഛന്‍ പാപ്പച്ചന്‍ . അമ്മ ഭവാനി. കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതര്‍ ആയിരുന്നു ആദ്യ ഗുരു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍ നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. 1966 മുതല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തീയെറ്റെഴ്സിന്റെ നാടകങ്ങളില്‍ പാടിത്തുടങ്ങി.

ബ്രഹ്മാനന്ദന്‍ ആദ്യ സിനിമാ ഗാനം ആലപിക്കുന്നത് 1969 ല്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിന് വേണ്ടിയാണ്. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'മാനത്തെ കായലിന്‍ ' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും സുവര്‍ണ ഗാനങ്ങളില്‍ ഒന്നാണ്.

യേശുദാസിന്റെയും ജയച്ചന്ദ്രന്റെയും ആലാപന മാധുര്യത്തില്‍ മുങ്ങിക്കുളിച്ചു നിന്ന മലയാളികള്‍ക്ക് ഇടയിലേക്കാണ് ആലാപനത്തിന്റെയും ശാരീരത്തിന്റെയും തനിമയുമായി ബ്രഹ്മാനന്ദന്‍ എത്തുന്നത്‌. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളു എങ്കിലും ബ്രഹ്മാനന്ദന്റെ ഗാനങ്ങള്‍ എന്നും മലയാളത്തിനു പ്രിയംകരങ്ങള്‍ തന്നെ. 'താമരപ്പൂ നാണിച്ചു', 'നീല നിശീഥിനി', 'പ്രിയമുള്ളവളെ', 'താരകരൂപിണി' എന്നിങ്ങനെ ഹിറ്റുകളുടെ ഒരു നിര തന്നെയാണ് ബ്രഹ്മാനന്ദന്‍ പാടി വച്ചിട്ട് പോയത്.

ദക്ഷിണാമൂര്‍ത്തി സ്വാമി, കെ രാഘവന്‍ മാസ്റ്റര്‍ , എം കെ അര്‍ജുനന്‍, എ ടി ഉമ്മര്‍, ആര്‍ കെ ശേഖര്‍ എന്നിവരുടെ സംഗീതത്തില്‍ അദ്ദേഹം നിരവധി ഗാനങ്ങള്‍ പാടി. ദേവരാജന്‍ മാസ്റ്റര്‍ അദ്ദേഹത്തെ പലപ്പോഴും അവഗണിച്ചു എന്നൊരു വാര്‍ത്തയും സിനിമാ ലോകത്ത് പറഞ്ഞു കേള്‍ക്കാറുണ്ട്.

തമിഴില്‍ ഇളയരാജ, ശങ്കര്‍ ഗണേഷ് എന്നിവര്‍ക്ക് വേണ്ടി അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.

രണ്ടു ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 'മലയത്തി പെണ്ണ് ' എന്ന ചിത്രത്തിലെ മട്ടിച്ചാറ് മണക്കിന് എന്ന ഗാനം വളരെ പ്രശസ്തമായി. മറ്റൊരു ചിത്രം 'കന്നി നിലാവ് ' ആയിരുന്നു.

ആകാശവാണി ഏറ്റവും മികച്ച ലളിതഗാന ആലാപനത്തിനുള്ള പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബം. മകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ ഗായകനാണ്.

2004 ആഗസ്റ്റ്‌ പത്തിന് ബ്രഹ്മാനന്ദന്‍ അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംസംഗീതം
19691 - - -
19704 - - -
19713 - - -
197210 - - -
197312 - - -
197414 - - -
197520 - - -
197615 - - -
197717 - - -
19788 - - -
19795 - - -
19802 - - -
19814 - - -
19824 - - -
198311 - - -
198419 - - -
19856 - - -
19867 - - -
19882 - - -
19891 - 4 -
19901 - 2 -
19922 - - -
19931 - - -