View in English | Login »

Malayalam Movies and Songs

ചെറായി അംബുജം

ജനനം1928
സ്വദേശംചെറായി
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 3 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംവെള്ളിനക്ഷത്രം (1949)


'വെള്ളിനക്ഷത്രം' എന്ന ചിത്രത്തില്‍ 'ഏവം നിരവധി രൂപങ്ങള്‍ .....'എന്ന ഗാനം പാടി അഭിനയിച്ചു.
1928-ല്‍ ചെറായി മാടവനവീട്ടില്‍ കുട്ടപ്പന്റെയും കാവുവിന്റെയും മകളായി അംബുജം ജനിച്ചു.

എട്ടു വയസ്സില്‍ ചാത്തനാട് പരമുദാസ് അംബുജത്തിനെ സംഗീതം അഭ്യസിപ്പിച്ചു. ബാലനടിയായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടകസമിതിയില്‍ അഭിനയിച്ചു. തുടര്‍ന്ന് അക്‍ബര്‍ ശങ്കരപ്പിള്ള, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയവരുടെ നൂറോളം നാടകങ്ങളില്‍ അഭിനയിച്ചു. വെള്ളിനക്ഷത്രത്തില്‍ പരമുദാസ് (ചിദംബരനാഥിനോടൊപ്പം) നേതൃത്വം നല്‍കിയ നാലു ഗാനങ്ങള്‍ അംബുജം പാടി.

1948-ല്‍ വിവാഹിതയായ അംബുജത്തിന് രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉണ്ട്.

കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
194931 -