View in English | Login »

Malayalam Movies and Songs

സുദര്‍ശന്‍ വേലായുധന്‍

ജനനം1934
മരണം2016 മാര്‍ച്ച് 26
സ്വദേശംകോഴിക്കോട്
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ഭാര്യകെ ആർ വിജയ


ഒരു കാലത്ത് തമിഴകത്തും കേരളത്തിലും പ്രശസ്ത നിലയില്‍ അറിയപ്പെടുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയായിരുന്നു സുന്ദര്‍ശനന്‍ വേലായുധന്‍. തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിദ്ധ്യമായിരുന്ന നടി കെ.ആര്‍.വിജയയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ സുന്ദര്‍ശന്‍ ചിട്ടി ഫണ്ടിന്റെ ഉടമയായ സുന്ദര്‍ശന്‍ വേലായുധന്‍ ഇരു സംസ്ഥാനങ്ങളിലും അറിയപ്പെട്ടിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ കോഴിക്കോട്ടായിരുന്നു ചിട്ടിഫണ്ടിന്റെ തുടക്കം. ഉദ്ഘാടനം നിര്‍വ്വഹിച്ചത് ചലച്ചിത്ര നടന്‍ കെ.പി.ഉമ്മറും.

അധികം താമസിയാതെ ചെന്നൈയിലും സുന്ദര്‍ശന്‍ ചിട്ടി ഫണ്ട് ആരംഭിച്ചു. അണ്ണാശാലയില്‍ വൈറ്റ് റോഡിലായിരുന്നു സുന്ദര്‍ശന്‍ ചിട്ടിഫണ്ടിന്റെ ആസ്ഥാനം. ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ശാഖകള്‍ തുടങ്ങി. അറുപതുകളിലും ഏഴുപതുകളിലും തമിഴ്‌നാട്ടിലെ എറ്റവും വലിയ ചിട്ടി ഫണ്ടുകളില്‍ ഒന്നായിരുന്നു സുന്ദര്‍ശനന്‍ ചിട്ടി ഫണ്ട്. പിന്നീട് ക്രമേണ ശാഖകളിലെ ധനകാര്യ ഇടപാടുകള്‍ കുറഞ്ഞു. ഒടുവില്‍ സുന്ദര്‍ശന്‍ ഫണ്ടിന്റെ പ്രവര്‍ത്തനത്തിന് തീരശീല വീണു.

അറുപതുകളില്‍ കെ.ആര്‍.വിജയയെ വിവാഹം ചെയ്ത ശേഷം 'ശീലാവതി'-യെന്ന ചലച്ചിത്രവും എടുത്തു. നായകന്‍ സത്യനും നായിക കെ.ആര്‍.വിജയുമായിരുന്നു. വന്‍ സാമ്പത്തിക വിജയമായിരുന്നു ചിത്രം. പിന്നീട് തമിഴിലും സിനിമകള്‍ എടുത്തു. ചിട്ടി ഫണ്ട് പൂട്ടിയശേഷം ടി.നഗറിലെ രാമന്‍ നഗറിലായിരുന്നു സുന്ദര്‍ശന്‍ വേലായുധന്റെ താമസം. കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടില്‍ വെച്ച് അന്തരിച്ചു.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19671