View in English | Login »

Malayalam Movies and Songs

എംഎസ്‌ ബാബുരാജ്‌

ജനനം1921 മാര്‍ച്ച് 29
മരണം1978 ഒക്റ്റോബര്‍ 07
പ്രവര്‍ത്തനമേഖലസംഗീതം (98 സിനിമകളിലെ 605 പാട്ടുകള്‍), ആലാപനം (21 സിനിമകളിലെ 27 പാട്ടുകള്‍), പശ്ചാത്തല സംഗീതം (2)


ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ്‌ സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്.

ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു.

1951-ല്‍ 'ഇന്‍‌ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം.

1957 ല്‍ 'മിന്നാമിനുങ്ങ്‌' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്.

1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം.

റെഫറന്‍സസ് : Wikipedia



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനംപശ്ചാത്തല സംഗീതം
19578 - - - -
196014 - 1 - -
196121 - 2 - -
196233 - - - -
196319 - 2 - -
196437 - 3 - -
196582 - 7 - -
196661 - 2 - -
196755 - 2 - -
196841 - - - -
196915 - - - -
197043 - 4 - -
197129 - - - 1
197224 - 2 - -
197333 - 1 - -
19749 - - - -
197519 - 1 - 1
197616 - - - -
197718 - - - -
197812 - - - -
197910 - - - -
19952 - - - -
20131 - - - -
20223 - - - -