View in English | Login »

Malayalam Movies and Songs

അബ്ബാസ്

ജനനം1975 മെയ് 21
പ്രവര്‍ത്തനമേഖലഅഭിനയം (7)
ആദ്യ ചിത്രംകണ്ണെഴുതി പൊട്ടും തൊട്ട് (1999)


അബ്ബാസ് അലി എന്നാണ് അബ്ബാസിന്റെ യഥാര്‍ത്ഥ നാമം.

ജനിച്ചത്‌ മേയ് 26 1975 ല് കൊല്‍ക്കത്തയില്‍. അദ്ദേഹം വിദ്യഭ്യാസം പൂർത്തീകരിച്ചത് മുബൈയിലാ‍ണ്. തന്റെ ആ‍ദ്യ സിനിമ കാതൽ ദേശം എന്ന തമിഴ് ചിത്രമാണ്. പിന്നീട് ഒരു പാട് നല്ല ചിത്രങ്ങളിൽ പ്രമുഖ നടന്മാരായ രജനികാന്ത്, കമലഹാസൻ , ശിവാജി ഗണേശൻ , അജിത് എന്നിവരോടൊപ്പം അഭിനയിച്ചെങ്കിലും ഒരു പരിപൂർണ്ണ മുൻ നിര നായകനാകാൻ അബ്ബസിനു കഴിഞ്ഞില്ല.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആണ് ഒരു തിരിച്ചുവരവു നടത്തിയത്. ഇതിനു ശേഷം മമ്മൂട്ടിയോടൊപ്പം ആനന്ദം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യം ഒരു പൈലറ്റ്‌ ആകാനും പിന്നീട് MBA ചെയ്യുവാനും ആഗ്രഹിച്ച അബ്ബാസ്‌ പക്ഷെ എത്തിപ്പെട്ടത് അഭിനയത്തിന്റെ ലോകത്തേക്കാണ്‌.

ആദ്യ മലയാള ചിത്രം കണ്ണെഴുതി പൊട്ടും തൊട്ട്. ഇതിനു ശേഷം ഡ്രീംസ്‌, ഗ്രീറ്റിങ്ങ്സ്, മൌര്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

2003 മുതല്‍ സിനിമയുടെ മേഖലയില്‍ നിന്ന് പതുക്കെ അകന്ന അബ്ബാസ്‌ ഇപ്പോള്‍ കുടുംബപരമായ ബിസിനെസ്സ് നടത്തുന്നു.

ADDRESS

Mr. ABBAS
CINE ARTISTE
NO.29, 2B LEKSHMI APPTS
1ST SEA WARD ROAD
VALMIKI NAGAR, THIRUVAN MIYUR
CHENNAI - 600 041

Reference

Wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19991
20001
20011
20021
20041
20051
20131