View in English | Login »

Malayalam Movies and Songs

അടൂർ ഭവാനി

ജനനം1927
മരണം2009 ഒക്റ്റോബര്‍ 25
പ്രവര്‍ത്തനമേഖലഅഭിനയം (152), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംശരിയോ തെറ്റോ (1953)


അടൂർ ഭവാനി നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. അടൂര്‍ ഭവാനിയുടെ ജനനം 1927 ലാണ്. അടൂര്‍ ഭാവനിയെ സിനിമയിലേക്ക് കൊണ്ടു വന്നത് തിക്കുറിശി സുകുമാരന്‍ നായരാണ്. അദ്ദേഹത്തിന്റെ 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലാണ് അടൂര്‍ ഭവാനി ആദ്യമായി അഭിനയിച്ചത്. പക്ഷെ അവര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത് രാമു കാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ്. അതില്‍ സ്വന്തം സഹോദരി അടൂര്‍ പങ്കജവുമായി ചേര്‍ന്നുള്ള അഭിനയം മലയാളീ പ്രേക്ഷകര്‍ക്ക് മറക്കുവാന്‍ കഴിയുകയില്ല. അവരുടെ ചലച്ചിത്ര ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രം 'കള്ളിച്ചെല്ലമ്മ' ആണ്. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. അടൂര്‍ ഭവാനി ഏകദേശം 450 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുടിയനായ പുത്രന്‍, തുലാഭാരം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ് . 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. കെ മധു സംവിധാനം ചെയ്ത 'സേതുരാമയ്യർ സി.ബി.ഐ' ആണ് അവസാനത്തെ ചിത്രം.

2009 ഒക്ടോബർ 25-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.



References
Wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19531 - -
19571 - -
19611 - -
19621 - -
19631 - -
19652 - -
19661 - -
19671 - -
19681 - -
19696 - 1
19705 - -
19715 - -
19726 - -
19737 - -
19744 - -
19763 - -
19773 - -
19789 - -
197915 - -
19806 - -
19813 - -
19824 - -
19831 - -
19844 - -
19857 - -
19866 - -
19873 - -
19884 - -
19892 - -
19905 - -
19914 - -
19923 - -
19932 - -
19943 - -
199510 - -
19963 - -
19971 - -
19983 - -
20002 - -
20021 - -
20031 - -
20041 - -