View in English | Login »

Malayalam Movies and Songs

അനൂപ് ചന്ദ്രൻ

പ്രവര്‍ത്തനമേഖലഅഭിനയം (93), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംഒരാള്‍ (2005)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



അനൂപ്‌ ചന്ദ്രന്‍ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ സ്വദേശി ആണ് .

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. ആദ്യ ചിത്രം ടി.കെ.രാജീവ്കുമാറിന്റെ സുന്ദരി ആണ്. പക്ഷെ ഈ ചിത്രം പുറത്തിറങ്ങിയില്ല.

അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്മേറ്റ്സ്‌, കറുത്ത പക്ഷികൾ, ബാബാ കല്യാണി, ചങ്ങാതിപ്പൂച്ച, ഒരുവൻ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ സജീവമായി. മറ്റൊരു ശ്രദ്ധേയമായ ചിത്രം ഡോക്ടര്‍.ബിജു സംവിധാനം ചെയ്ത രാമന്‍ ആണ്. ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അനൂപ്‌ ആണ്.

വേറിട്ട രൂപവും അഭിനയശൈലിയുമാണ്‌ അനൂപിന്റെ സവിശേഷതകൾ. പക്ഷെ ഈ രൂപം കൊണ്ടു തന്നെ മലയാള സിനിമയില്‍ ഹാസ്യ താരം എന്ന ലേബലില്‍ ഒതുക്കപ്പെട്ടിരിക്കുന്നു അനൂപ്‌ ചന്ദ്രന്‍.


References

Wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
20041 - -
20052 - -
20065 - -
20076 - -
20088 - -
200913 - 1
20107 - -
20118 - -
201212 - -
201311 - -
20145 - -
20157 - -
20161 - -
20171 - -
20181 - -
20193 - -
20211 - -
20221 - -