View in English | Login »

Malayalam Movies and Songs

ബാലൻ കെ നായർ

ജനനം1933 ഏപ്രില്‍ 04
മരണം2000 ഓഗസ്റ്റ് 26
പ്രവര്‍ത്തനമേഖലഅഭിനയം (247)
ആദ്യ ചിത്രംനിഴലാട്ടം (1970)
മക്കള്‍മേഘനാഥന്‍


ബാലന്‍ കെ നായര്‍ , മലയാളത്തിന്റെ അനുഗ്രഹീത നടന്‍ , 1933 ഏപ്രില്‍ 4 നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ജനിച്ചു. അച്ഛന്‍ ഇടക്കുളം കരിനാട്ടു വീട്ടില്‍ കുട്ടിരാമന്‍ നായര്‍ . കച്ചവടം ആയിരുന്നു അദ്ദേഹത്തിനു. അമ്മ ദേവകിയമ്മ. സിനിമയില്‍ വരുന്നതിനു മുന്‍പ് കോഴിക്കോട്ടെ ഒരു മെറ്റല്‍ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക് ആയി ജോലി നോക്കി. ആ സമയത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയട്ടെരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അദ്ദേഹം പാലക്കാട്ടേക്ക് താമസം മാറ്റി.

നിഴലാട്ടം എന്ന സിനിമയിലൂടെയാണ് ബാലന്‍ കെ നായരുടെ മലയാളത്തിലേക്കുള്ള ചലച്ചിത്ര രംഗ പ്രവേശം. 1972 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് നിഴലാട്ടം. അതിനു മുന്പ് അദ്ദേഹം ഹിന്ദി സിനിമയില്‍ ദേവ് ആനന്ദിന്റെ സ്ടണ്ട് ഡ്യൂപ്പ് ആയി അഭിനയിക്കുമായിരുന്നു. മലയാളത്തില്‍ മുന്നൂറിലധികം ചിത്രങ്ങളില്‍ ബാലന്‍ കെ നായര്‍ അഭിനയിച്ചിട്ടുണ്ട്. അധികവും വില്ലന്‍ റോളുകള്‍ ആയിരുന്നു. അദ്ദേഹത്തിനു 1974 ല്‍ അതിഥി എന്ന ചിത്രത്തിലെ അഭിനയത്തിനും, 1978 ല്‍ തച്ചോളി അമ്പു എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
പിന്നീട് 1981 ല്‍ ഓപ്പോള്‍ എന്ന ചിത്രത്തിലെ പരുക്കന്‍ പട്ടാളക്കാരന്റെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി ഭരത് ബാലന്‍ കെ നായര്‍ ആയി.
വില്ലന്‍ വേഷങ്ങളും അതിശക്തമായ മറ്റു കഥാപാത്രങ്ങളും ബാലന്‍ കെ നായരുടെ കയ്യില്‍ ഭദ്രമായിരുന്നു. ഈ നാട്, ആര്യന്‍ , ഒരു വടക്കന്‍ വീരഗാഥ, ആള്‍ക്കൂട്ടത്തില്‍ തനിയെ, ലോറി, പടയോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയം എടുത്തു പറയേണ്ടതാണ്. ബാലന്‍ കെ നായരുടെ അവസാന ചിത്രം കടവ് ആയിരുന്നു.
2000 ആഗസ്റ്റ്‌ 26 നു ബാലന്‍ കെ നായര്‍ അറുപത്തി ഏഴാം വയസ്സില്‍ അന്തരിച്ചു.
ഭാര്യ ശാരദ. മക്കള്‍ മേഘനാദന്‍ , അനില്‍ , അജയകുമാര്‍ , ലത , സുജാത.
മേഘനാദന്‍ മലയാള സിനിമാ സീരിയല്‍ രംഗത്ത്‌ ശ്രദ്ധേയനായ നടന്‍ ആണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19701
19711
19723
19736
19742
19752
19765
19772
19789
197910
198018
198121
198228
198329
198429
198520
198613
198710
198814
19897
199011
19915
19921