View in English | Login »

Malayalam Movies and Songs

ബോബി കൊട്ടാരക്കര

യഥാര്‍ത്ഥ പേര്അബ്ദുള്‍ അസീസ്
ജനനം1945 മാര്‍ച്ച് 11
മരണം2000 ഡിസംബര്‍ 02
സ്വദേശംകൊട്ടാരക്കര
പ്രവര്‍ത്തനമേഖലഅഭിനയം (133)
ആദ്യ ചിത്രംമുച്ചീട്ടുകളിക്കാരന്റെ മകള്‍ (1975)
അവസാന ചിത്രംവക്കാലത്ത്‌ നാരായണന്‍കുട്ടി (2001)


കൊട്ടാരക്കര വീനസ് ജങ്ങ്ഷനില്‍ പരീത് കുഞ്ഞു രാവുത്തരുടെ മകന്‍ ആയി ജനിച്ച അബ്ദുല്‍ അസീസിന് ഹാസ്യം ജന്മ സിദ്ധം ആയിരുന്നു
കാളിദാസ കലാകേന്ദ്രം ഉൾപ്പടെ അസീസ്‌ സഹകരിക്കാത്ത ട്രൂപ്പുകള്‍ ഇല്ലെന്നു തന്നെ പറയാം. 1975 ഇല്‍ ശ്രീ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത മുച്ചീട്ട് കളിക്കാരന്റെ മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അസീസ്‌ , ഉലക്ക എന്ന ഹാസ്യ കഥ പ്രസംഗത്തിലെ ബോബി എന്ന പേര് സ്വന്തമാക്കി അങ്ങനെ അബ്ദുല്‍ അസീസ്‌ , ബോബി കൊട്ടാരക്കര എന്ന പേരില്‍ അറിയപ്പെട്ടു. ആരോഹണം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ബോബിക്ക് ഒരു ബ്രേക്ക് ആയതു മഴവില്‍ കാവടിയിലെ വേഷം ആണ് . കളരിയിലെ നായകര്‍ക്ക് ഒപ്പം ഉള്ള വേഷം മുതല്‍ വലുതും ചെറുതും ആയി മൂന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്നു അറുപതാം വയസ്സില്‍ അന്തരിക്കുമ്പോള്‍ , ഒടുവില്‍ അഭിനയിച്ച വക്കാലത്ത് നാരായണന്‍ കുട്ടി തിരശ്ശീ ലയില്‍ എത്തിയിരുന്നില്ല. ഒട്ടേറെ സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്മള്‍ക്ക് ചിരിയുടെ പൂക്കാലം സമ്മാനിച്ച ബോബി വിവാഹിതന്‍ ആയിരുന്നില്ല



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19661
19751
19791
19802
19812
19822
19831
19841
19857
19862
19876
19886
198914
19904
199111
19927
199310
199412
19958
19964
19978
19988
19996
20003
20012
20021
20031
20041
20051