View in English | Login »

Malayalam Movies and Songs

കെ പി കൊട്ടാരക്കര

സ്വദേശംകൊട്ടാരക്കര
പ്രവര്‍ത്തനമേഖലസംഭാഷണം (26), തിരക്കഥ (25), കഥ (23), നിര്‍മ്മാണം (22), അഭിനയം (2)
ആദ്യ ചിത്രംആത്മസഖി (1952)
ഭാര്യശാരദ
മക്കള്‍കെ പി കുമാർ


കൊട്ടാരക്കര കൈപ്പള്ളില്‍ കുട്ടന്‍ പിള്ള എന്ന കെ പി കൊട്ടാരക്കര മലയാളത്തിനു അഭിമാനിക്കാന്‍ ഉതകുന്ന ഒരു പിടി ചിത്രങ്ങള്‍ നല്‍കി. മലയാളത്തിലും തമിഴിലും തെളിഞ്ഞു വിലങ്ങിയ ഒട്ടേറെ നായക നടന്മാര്‍ക്ക് ആദ്യ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ നല്‍കി അവരെ അഭ്രപാളികളിലെ സൂപ്പര്‍ ഹീറോകള്‍ ആക്കിയതും കെ പി കൊട്ടാരക്കര ആണ്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ശ്രീ രാമന്‍ പിള്ളയുടെയും ശ്രീമതി പാര്‍വതി അമ്മയുടെയും മകനായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറില്‍ ജനിച്ചു.
നടനും, എഴുത്തുകാരനും, സംവിധായകനും, നിര്‍മാതാവും എന്നീ വേഷങ്ങളിലല്ലാതെ അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനിയും, സമരകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ധീരനായ പോരാളിയും ആയിരുന്നു.
മേരിലാന്റ് സുബ്രഹ്മണ്യം ആണ് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ കെ പി കൊട്ടാരക്കരയെ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. അതിനു മുന്‍പ് അദ്ദേഹം പുനലൂര്‍ പേപ്പര്‍ മില്ലില്‍ ക്ലാര്‍ക്ക് ആയിരുന്നു.
എം ജി ആര്‍, എം ടി രാമറാവു , ശിവാജി ഗണേശന്‍, ദിലീപ് കുമാര്‍, അശോക്‌ കുമാര്‍, ഗുരുദത്ത്, കമലഹാസന്‍ , സത്യന്‍ , മധു, പ്രേം നസീര്‍ , മമ്മൂട്ടി, രാജ് കുമാര്‍ , നാഗേശ്വര റാവു, വിജയകാന്ത് , പ്രഭു, വഹീദ റഹ്മാന്‍, രേഖ, ജയറാം, ദിലീപ്, സുരേഷ് ഗോപി മുതലായ നടീ നടന്മാര്‍ അവരുടെ മികച്ച വേഷങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ സിനിമകളില്‍ ആണ് ചെയ്തത്.
മലയാളം, തെലുഗു, കന്നഡ, തമിള്‍ എന്നീ ഭാഷകളിലായി എണ്‍പത്തി ഏഴോളം ചിത്രങ്ങള്‍ക്ക് കഥ എഴുതി. ഈ ഭാഷകളില്‍ എല്ലാം തന്നെ അന്‍പത്തി ഒന്‍പതു ചിത്രങ്ങള്‍ നിര്‍മ്മിച്ചു
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് ആണ് 'പാശമലര്‍ ' എന്ന കെ പി കൊട്ടാരക്കര ചിത്രം. തമിഴില്‍ നിര്‍മ്മിച്ച പാശമലര്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ പുനര്‍ നിര്‍മ്മിച്ചു. അവസാന ചിത്രം ഹരിദാസ് സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ ജമീന്ദാര്‍ . മലയാളത്തില്‍ ആദ്യമായി കഥയും തിരക്കഥയും എഴുതിയത് നീല സ്റ്റുഡിയോ നിര്‍മ്മിച്ച ആദ്യചിത്രം ആത്മസഖിയ്ക്ക് വേണ്ടി ആയിരുന്നു. അദ്ദേഹം ആദ്യം നിര്‍മ്മിച്ച ചിത്രം 'ജീവിതയാത്ര ' ആണ്.
പെണ്മക്കള്‍ , കാണാത്ത വേഷങ്ങള്‍ , വിദ്യാര്‍ഥി, ലവ് ഇന്‍ കേരള, രഹസ്യം, രക്തപുഷ്പം, സംഭവാമി യുഗേ യുഗേ, ലങ്കാദഹനം, പച്ചനോട്ടുകള്‍ , അജ്ഞാതവാസം, അമ്മ, അവള്‍ കണ്ട ലോകം, യുദ്ധം, മനസേ നിനക്ക് മംഗളം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആദ്യത്തെ കണ്മണി, മഴത്തുള്ളി കിലുക്കം എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍ .
സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിടന്റ്റ് ആയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫിലിം ഇന്ടസ്ട്രി യുടെ ഉന്നത സമിതി ആയ ഫിലിം ഫെടെരേഷന്‍ ന്റെ എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പറും ആയിരുന്നു അദ്ദേഹം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം 2006 നവംബര്‍ 19 നു 85 ആം വയസ്സില്‍ അന്തരിച്ചു.
ഭാര്യയും രണ്ടാന്മാക്കളും അടങ്ങുന്ന കുടുംബം. നിര്‍മ്മാതാക്കളായ കെ പി ഗണേഷും, രവി കൊട്ടാരക്കരയും ആണ് അദ്ദേഹത്തിന്‍റെ മക്കള്‍ . ഭാര്യ ശാരദ.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥനിര്‍മ്മാണംഅഭിനയം
1952 - - 1 - 1
1953111 - 1
1954222 - -
195511 - - -
195621 - - -
1957111 - -
19651111 -
19661111 -
19671111 -
19682222 -
19692222 -
19701111 -
19711111 -
19721111 -
19732112 -
19741111 -
197511 - 1 -
19761111 -
19772221 -
19781111 -
19791111 -
1983 - 111 -
1985 - - - 1 -
1986 - - - 1 -
1995 - - - 1 -