View in English | Login »

Malayalam Movies and Songs

എം എസ് തൃപ്പൂണിത്തുറ

യഥാര്‍ത്ഥ പേര്മഠത്തിപ്പറമ്പിൽ ശേഷൻ വെങ്കിട്ടരാമൻ അയ്യർ
ജനനം1941 ഒക്റ്റോബര്‍ 10
മരണം2006 മാര്‍ച്ച് 08
പ്രവര്‍ത്തനമേഖലഅഭിനയം (75)
ആദ്യ ചിത്രംകടലമ്മ (1963)


തൃപ്പുണിത്തറയിലെ ഒരു അയ്യർ കുടുംബത്തിൽ മടത്തിപ്പറമ്പിൽ ശേഷാനി വെങ്കിട്ടരാമൻ അയ്യർ എന്ന പേരിൽ 1941-ല്‍ ജനിച്ചു. ആദ്യ ചിത്രം കടലമ്മ. ഒരു നാടക നടന്‍ കൂടിയായിരുന്ന എം.എസ്. നു മോചനം എന്ന നാടകത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡു ലഭിച്ചിട്ടുണ്ട്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുംതച്ചന്‍ , ഹിസ്‌ ഹൈനസ് അബ്ദുള്ള, സാന്ത്വനം, ഭരതം, യോദ്ധ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
കര്‍ണാടക സംഗീതജ്ഞന്‍ ആയിരുന്ന എം എസ്സിന് സംസ്കൃതത്തിലും ജ്യോതിഷത്തിലും താത്പര്യം ഉണ്ടായിരുന്നു. ഒരു മികച്ച പാചക വിദഗ്ദ്ധന്‍ കൂടിയായിരുന്ന എം എസ്സിന്റെ മുത്തച്ഛന്‍ വീരരാഘവ അയ്യര്‍ കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിലെ പാചകക്കാരന്‍ ആയിരുന്നു.
2006 മാര്‍ച്ച് 8 ന് തലശ്ശേരിയ്ക്കടുത്തുള്ള അഞ്ചരക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് തിരിച്ച് എറണാകുളത്തേയ്ക്ക് വരുമ്പോള്‍ പുലര്‍ച്ചെ നാല് മണിയ്ക്ക് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19631
19781
19791
19831
19842
19872
19884
19896
19907
19915
19921
19935
19945
19957
19965
19974
19981
19992
20005
20011
20023
20031
20043
20051
20061