View in English | Login »

Malayalam Movies and Songs

മഞ്ജു വാര്യര്‍

ജനനം1979 സെപ്റ്റമ്പര്‍ 10
സ്വദേശംപുള്ള്, തൃശൂർ
പ്രവര്‍ത്തനമേഖലഅഭിനയം (48), ആലാപനം (5 സിനിമകളിലെ 5 പാട്ടുകള്‍), നിര്‍മ്മാണം (3)
ആദ്യ ചിത്രംസാക്ഷ്യം (1995)


മഞ്ജുവാര്യര്‍, 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം‘ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 96 ൽ ഇറങ്ങിയ ‘സല്ലാപം’ എന്ന ചിത്രത്തിലാണ് മഞ്ജു ആദ്യമായി നായികയാകുന്നത്.വൻ വിജയമായി മാറിയ ഈ സിനിമയ്ക്ക് ശേഷം മലയാളസിനിമയിൽ ആദ്യമായി,വെറും നാല് കൊല്ലത്തിന്റെ ചുരുങ്ങിയ ഒരു കാലയളവുകൊണ്ട് ഒരു നായിക ആരും കൊതിക്കുന്ന ഉയരങ്ങൾ കീഴടക്കുന്നത് കേരളം കണ്ടുനിന്നു.

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജുവിന് അഭിനയം ജന്മസിദ്ധമായിരുന്നു. പുരുഷ സൂപ്പർതാരങ്ങളെ മനസ്സിൽ കണ്ടുകൊണ്ട് മാത്രം തിരക്കഥകൾ രൂപപ്പെടുത്തിയിരുന്ന ഒരു കാലത്ത്,ഈ അഭിനേത്രിക്കു വേണ്ടി തിരക്കഥകൾ എഴുതപ്പെട്ടുതുടങ്ങിയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.അഭിനയകലയുടെ മർമ്മം തൊട്ടറിഞ്ഞ തിലകൻ പോലും ഈ കൊച്ചുപെൺകുട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നുവെന്നത്, ‘ഡേഞ്ചറസ് ആക്ട്രസ്സ്’ എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വിശേഷണത്തിലൂടെ തെളിയുന്നുണ്ട്.. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിച്ച ശേഷം ആദ്യനായകനായ ദിലീപിനെ വിവാഹം ചെയ്ത് അണിയറയിലേക്ക് മടങ്ങിയ മഞ്ജു വാര്യര്‍, നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ലെ നവരാത്രികാലത്ത്, അരങ്ങിലേക്ക് ഒരു തിരിച്ചുവരവ് നടത്തിക്കൊണ്ട് ഗുരുവായൂര്‍ അമ്പത്തിൽ കുച്ചിപ്പുടി നൃത്തം അരങ്ങേറി. തുടര്‍ന്ന് "ഹൗ ഓള്‍ഡ് ആര്‍ യു" എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വന്നു. 2015 ജനുവരി 31 ന് നിയമപരമായി ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. മകള്‍ മീനാക്ഷി, മുന്‍ ഭര്‍ത്താവ് ദിലീപിനോടൊത്ത് ആലുവയില്‍ താമസിക്കുന്നു.

അവാർഡുകള്‍
----------------------

പ്രത്യേക പരാമർശം, 1999 കണ്ണെഴുതി പൊട്ടും തൊട്ട്
മികച്ച നടി, Lux Asianet Film Awards, 1999 for films കണ്ണെഴുതി പൊട്ടും തൊട്ട്,പത്രം
മികച്ച നടി, Screen-Videocon Awards, 1997 for films കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ആറാം തമ്പുരാൻ
മികച്ച നടി, Screen-Videocon Awards, 1996
മികച്ച നടി, Film Fans Awards, 1996, for തൂവൽക്കൊട്ടാരം
മികച്ച നടി, Kerala State Film Award,1996, for ഈ പുഴയും കടന്ന്



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംനിര്‍മ്മാണം
19931 - - -
19951 - - -
19965 - - -
19977 - 1 -
19985 - - -
19992 - 1 -
20141 - - -
20153 - 1 -
20163 - - -
20174 - - -
20182 - - -
20193 - 11
20201 - - 1
20213 - - -
20223 - 11
20234 - - -