View in English | Login »

Malayalam Movies and Songs

എൻ പി ചെല്ലപ്പൻ നായർ

പ്രവര്‍ത്തനമേഖലകഥ (6), സംഭാഷണം (5), അഭിനയം (4), തിരക്കഥ (4)


പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ.

നെടുങ്ങാടി പരമേശ്വരൻ പിള്ളയുടെയും (മാന്നാർ), വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി ഇദ്ദേഹം 1903-ൽ ജനിച്ചു. പുഞ്ച സ്പെഷ്യൽ ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല രൂപീകരിക്കുന്ന സംരംഭത്തിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു ഇദ്ദേഹം.

മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്.
200-ലധികം ചെറുകഥകളും 22 നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

കെ. സുബ്രഹ്മണ്യത്തിന്റെ പുരാണചലച്ചിത്രമായ പ്രഹ്ലാദനിൽ എൻ. പി. ചെല്ലപ്പൻ നായർ തിരക്കഥയെഴുതി അഭിനയിക്കുകയുണ്ടായി. ചന്ദ്രിക (1950), ശശിധരൻ (1950) ചേച്ചി (1951) ആത്മശാന്തി (1952), ആറ്റം ബോംബ് (1964) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ചലച്ചിത്രങ്ങളാണ്.

ഇദ്ദേഹം 1972-ൽ അന്തരിച്ചു



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥസംഭാഷണംഅഭിനയംതിരക്കഥ
1941 - 11 -
19503212
1951 - - 1 -
195211 - 1
19641111
19751 - - -