View in English | Login »

Malayalam Movies and Songs

പരിയാനംപറ്റ

പ്രവര്‍ത്തനമേഖലഅഭിനയം (3)


"പരിയാനംപറ്റ" എന്ന പരിയാനംപറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്‌ 1911 ജനുവരി 30 -നു ജനിച്ചു. അച്ഛന്‍ നാരായണന്‍ നമ്പൂതിരിപ്പാട്‌, അമ്മ EMS -ന്റെ സഹോദരി സാവിത്രി അന്തര്‍ജ്ജനം.

നാടക രംഗത്തെ ഒരു അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. മേക്കപ്പ് രംഗത്ത് അദ്ദേഹത്തിന്‍റെ കരവിരുത് അസൂയാവഹമായിരുന്നു. അക്കാലത്തെ പ്രശസ്ത നാടകകൃത്തുകള്‍ എഴുതിയ നാടകങ്ങളിലെ കഥാപാത്രങ്ങളെ അതേപടി രംഗത്തവതരിപ്പിക്കുക അദ്ദേഹത്തിന്‍റെ ചുമതലയായിരുന്നു. ആണായാലും പെണ്ണായാലും, വൃദ്ധരായാലും ചെറുപ്പക്കാരായാലും,
പരിയാനംപറ്റയുടെ പെന്‍സിലും ബ്രഷും പിടിച്ച കൈകളിലൂടെ കടന്നു കഴിയുമ്പോള്‍ കഥാകാരന്റെ മനസ്സിലുള്ള കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കും.

നടനായി അദ്ദേഹം രംഗത്തവതരിപ്പിച്ച VT ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്" എന്ന നാടകത്തിലെ ഉഴത്ര വാര്യര്‍, അയ്യങ്കാര്‍ എന്നീ കഥാപാത്രങ്ങളെയും, ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിലെ അവറാന്‍ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്‍റെ അഭിനയം അനശ്വരങ്ങളാക്കി. രണ്ടോ മൂന്നോ കഥാപാത്രങ്ങളെ ഒരേ രംഗത്ത് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. നാടകരംഗത്ത് "എകാഭിനയം" (Monoact) പ്രച്ചരിപ്പിച്ചതില്‍ പ്രമുഖന്‍ അദ്ദേഹമായിരുന്നു. കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു അവരുടെ വിവിധ പ്രത്യേകതകള്‍ രംഗത്ത് രസാവഹമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അത്ഭുതാവഹമായിരുന്നു.

മലയാള സിനിമയില്‍ അദ്ദേഹം "ഓളവും തീരവും" (കടത്തുകാരന്‍), "നഗരമേ നന്ദി" (റാവുത്തര്‍), "ശ്യാമള ചേച്ചി" (നമ്പൂതിരി) എന്നീ ചിത്രങ്ങളിലെ താനഭിനയിച്ച കഥാപാത്രങ്ങളെ മറക്കാനാകാത്തവയാക്കി.

നല്ല ഒരു ജാലവിദ്യക്കാരനും ആയിരുന്നു അദ്ദേഹം.
നാലു മക്കളായിരുന്നു അദ്ദേഹത്തിനു - രണ്ടാണും രണ്ടു പെണ്ണും. മൂത്ത മകന്‍ അകാലത്തില്‍ മരണമടഞ്ഞു. ഇളയ മകന്‍ ദിവാകരന്‍ കഥകളി നടനാണ്‌.

പരിയാനംപറ്റ എന്ന കലാകാരന്‍ 1991 ജൂലൈ 20 -നു ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടവാങ്ങി.


കടപ്പാട്:
ദേശാഭിമാനി 2011 ജനുവരി 30 വാരാന്തപ്പതിപ്പ്



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19651
19671
19701