View in English | Login »

Malayalam Movies and Songs

കവിയൂര്‍ സി കെ രേവമ്മ

പ്രവര്‍ത്തനമേഖലആലാപനം (21 സിനിമകളിലെ 57 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംശശിധരന്‍ (1950)


'തൂ മേരാ ചാന്ദ് മേം തേരീ ചാന്ദ്നീ' എന്ന പ്രസിദ്ധ ഹിന്ദി ഗാനത്തിന്റെ ഈണത്തില്‍ തുമ്പമണ്‍ പത്മനാഭന്‍കുട്ടി എഴുതിയ 'നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക' എന്ന യുഗ്മഗാനം വൈയ്ക്കം മണിയോടൊത്ത് ' ശശിധരന്‍ ' എന്ന ചിത്രത്തിനുവേണ്ടി പാടിക്കൊണ്ട് ചലച്ചിത്രഗാനരംഗത്തേയ്ക്ക് പ്രവേശിച്ചു.
കവിയൂര്‍ സ്വദേശിയായ രേവമ്മ എട്ടാം വയസ്സില്‍ നാട്ടുകാരനായ കൃഷ്ണപിള്ളസാറില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് പലരും പഠിപ്പിച്ചു. എങ്കിലും വി.ദക്ഷിണാമൂര്‍ത്തിയായിരുന്നു പ്രധാന ഗുരു. പാട്ടും പഠിപ്പുമായി തുടര്‍ന്നു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ കണക്കെടുത്തു പഠിച്ചു. പടിപടിയായി ബിരുദാനന്തരബിരുദം സംഗീതത്തിലും നേടി. ഡോക്ടര്‍ സാംബമൂര്‍ത്തിയുടെ കീഴില്‍ ഗവേഷണം നടത്തി. ഡോക്ടറേറ്റും എടുത്തു. വിമന്‍സ് കോളേജില്‍ അദ്ധ്യാപികയായി. പ്രൊഫസറായി, പ്രിന്‍സിപ്പലായി, വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി പിരിഞ്ഞു. ഇരുപതോളം ചിത്രങ്ങളില്‍ പാടിയ അവരുടെ ഭര്‍ത്താവ് പരേതനായ പന്തിയില്‍ ശ്രീധരനായിരുന്നു. മൂന്നുമക്കള്‍ .

മലയാളസിനിമയില്‍ അന്‍പത്തിരണ്ട് ഗാനങ്ങള്‍ രേവമ്മ പടിയിട്ടുണ്ട്. പഴയഗാനങ്ങള്‍ക്ക് സെമിക്ലാസിക്കല്‍ ടച്ച് കൂടുതലുണ്ടായിരുന്നതിനാല്‍ രേവമ്മയ്ക്ക് തന്റെ ആലാപനവൈദഗ്‌ധ്യം പ്രകടമാക്കുവാന്‍ കഴിഞ്ഞു. മെലഡികളും താരാട്ടുപാട്ടുകളും അവര്‍ മനോഹരമായി പാടിയിരിക്കുന്നു. ‘നവലോക’ത്തിലെ ‘ആനന്ദഗാനം പാടി’, ‘അച്ഛനി’ലെ ‘ജീവിതാനന്ദം’,‘വിശപ്പിന്റെ വിളി’ യിലെ ‘കരയാതെന്നോമനക്കുഞ്ഞേ‘ എന്നിവയാണ് രേവമ്മയുടെ ഗാനങ്ങളില്‍ ചിലത്.


കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
19507 - 1
195114 - -
195213 - -
195311 - -
19543 - -
19554 - -
19581 - -
19613 - -
19621 - -