View in English | Login »

Malayalam Movies and Songs

ടി ജി രവി

ജനനം1944 മെയ് 16
പ്രവര്‍ത്തനമേഖലഅഭിനയം (182)
ആദ്യ ചിത്രംഉത്തരായണം (1975)
മക്കള്‍ശ്രീജിത് രവി


1944, മേയ് 16 ന് തൃശ്ശൂർ ജില്ലയിലെ മൂർക്കനിക്കര എന്ന ഗ്രാമത്തിൽ ജനിച്ചു. യഥാര്‍ത്ഥ പേര് ടി.ജി.രവീന്ദ്രനാഥ്. തൃശ്ശൂർ എൻ‌ജിനീയറിംഗ് കോളേജിൽ നിന്നും 1969 ൽ മെക്കാനിക്കൽ എൻ‌ജിനീയറിംഗിൽ ബിരുദം നേടി. അക്കാലത്ത് യൂണിവേഴ്സിറ്റി നാടങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ ഫുട്ബാൾ, ഹോക്കി എന്നിവയിലും യൂണിവേഴ്സിറ്റിയിൽ കളിക്കുമായിരുന്നു.കൂടാതെ തന്റെ സ്വന്തമായ വ്യവസായിക കാര്യങ്ങളിൽ ഇദ്ദേഹം വ്യാപൃതനാണ്. സൺ‌ടെക് ടയേർസ് ലിമിറ്റഡ് ഒരു റബ്ബർ അസംസ്കൃതസ്ഥാപനം നടത്തുന്നു. കൂടാതെ കൊച്ചി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കൂടിയാണ് രവി.

ആകാശവാണിയിൽ ചെറിയ ജോലി ചെയ്യുന്ന സമയത്ത് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ കണ്ടുമുട്ടിയത് തന്റെ ചലച്ചിത്ര ലോകത്തേക്ക് ഒരു വഴിത്തിരിവായി.ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് തിക്കോടിയൻ സംവിധായകൻ അരവിന്ദനുമായി പരിചയപ്പെടുത്തി. അദ്ദേഹം ഉത്തരായനം എന്ന ചിത്രത്തിൽ അദ്ദേഹത്തിന് അവസരം നൽകി. പിന്നീട് അവസരങ്ങൾ അധികം കിട്ടാതെ വന്നു. അദ്ദേഹം സ്വന്തമായി പാദസരം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഇതിൽ നായക വേഷത്തിൽ അഭിനയിച്ചെങ്കിലും ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ, പിന്നീട് നിർമ്മിച്ച രണ്ട് ചിത്രങ്ങൾ സാമാന്യം വിജയം നേടി. പിന്നീട് ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് ശ്രദ്ധേയനാക്കി. പിന്നീട് അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അദ്ദേഹം പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു. 1980 കളിൽ അഭിനയത്തിൽ നിന്ന് വിരമിച്ചു. പക്ഷേ, അടുത്ത കാലത്ത് അദ്ദേഹം പിന്നിടും അഭിനയിച്ചു തുടങ്ങി.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2007 - പ്രത്യേക ജൂറി പുരസ്കാരം (അടയാളങ്ങള്‍, ഒറ്റക്കയ്യന്‍) ലഭിച്ചിട്ടുണ്ട്. 2006 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം [നിഴൽപ്പൂരം] കൂടി ലഭിച്ചിട്ടുണ്ട്..

Dr.സുഭദ്ര ഭാര്യയും, രഞ്ജിത്ത്, ശ്രീജിത്ത്‌ എന്നിവര്‍ മക്കളും. ഇതില്‍ ശ്രീജിത്ത്‌ ഇപ്പോള്‍ മലയാള സിനിമകളില്‍ അഭിനയിച്ചു വരുന്നു.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19752
19781
19802
19817
19827
198314
198421
198525
198612
198712
19886
19895
19901
19922
19932
19941
20041
20067
20072
20088
20094
20104
20111
20122
20139
20144
20152
20162
20172
20181
20193
20201
20212
20222
20234
20241