View in English | Login »

Malayalam Movies and Songs

വാണക്കുറ്റി

യഥാര്‍ത്ഥ പേര്പി കെ രാമന്‍ പിള്ള
ജനനം1919
മരണം1972 ജൂലായ് 30
സ്വദേശംമാങ്ങാനം
പ്രവര്‍ത്തനമേഖലഅഭിനയം (18), ഗാനരചന (3 സിനിമകളിലെ 14 പാട്ടുകള്‍), സംഭാഷണം (2), കഥ (1)
ആദ്യ ചിത്രംപ്രേമലേഖ (1952)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



മാങ്ങാനത്ത്, കോട്ടയം പെരുന്തുരുത്തിയിൽ പാറയില്‍ നീലകണ്ഠപ്പിള്ളയുടേയും മാങ്ങാനം പുല്ലാപ്പള്ളിൽ പാപ്പിയമ്മയുടേയും മകനായി 1919 ല്‍ ജനിച്ചു.

1952 ൽ പ്രേമലേഖയിൽ തിരക്കഥയും ഗാനങ്ങളും എഴുതി, അഭിനയിച്ചു തുടങ്ങി.

ഹാസ്യസാഹിത്യം, പത്രപ്രവര്‍ത്തനം, നാടകം, എന്നീ രംഗങ്ങളിലും ഇദ്ദേഹം വ്യക്തിമുദ്ര പതിച്ചിരുന്നു. സിനിമാനടനായ ആദ്യ പത്രപ്രവർത്തകനാണ് ഇദ്ദേഹം. മലയാള മനോരമയിൽ പ്രൂഫ് റീഡർ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അൻപതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപ്രസംഗ രംഗത്തും സജീവം ആയിരുന്നു. പാരഡി ഗാനങ്ങൾ എഴുതുന്നതിലും സമർത്ഥൻ ആയിരുന്നു. വാണക്കുറ്റിയുടെ വിനോദ കഥകൾ, ഞായറാഴ്ച കച്ചേരി, ഇവരെ സൂക്ഷിക്കണം, അതിഥികൾ, കുഞ്ചുപിള്ളയുടെ പദയാത്ര, മാക്രി കവി പോലീസ്, എല്ലു തിരിച്ചു കിട്ടണം എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ. 1972 ജൂലൈ 30 ന് അൻപത്തിമൂന്നാം വയസ്സിൽ അന്തരിച്ചു. ഭാര്യ പരേതയായ കെ ഭവാനിയമ്മ. മക്കൾ, വിജയചന്ദ്രിക,വസന്ത കുമാരി, ദേവാനന്ദ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംഗാനരചനസംഭാഷണംകഥ
1952312 - 11
19531 - - - -
195421 - 1 -
19551 - - - -
19561 - - - -
19571 - - - -
19582 - - - -
195921 - - -
19601 - - - -
19631 - - - -
19682 - - - -
19691 - - - -