കെ എസ് ബീന
പ്രവര്‍ത്തനമേഖല | ആലാപനം (5 സിനിമകളിലെ 6 പാട്ടുകള്‍) |
ആദ്യ ചിത്രം | തകിലുകൊട്ടാമ്പുറം (1981) |
1981 ല്‍ പുറത്തുവന്ന 'തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തില്‍ യേശുദാസിനോടൊപ്പം ' ഡ ഡ ഡ ഡാഡി...' എന്ന ഗാനം ആലപിച്ച് രംഗത്ത് വന്ന കെ.എസ്. ബീന 'താരുണ്യം', താറാവ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്.
പ്രശസ്ത ആകാശവാണി ഗായകനായിരുന്ന കരമന കൃഷ്ണന്‍നായരുടേയും ശാന്താകുമാരിയുടേയും പുത്രിയായി 1958-ല്‍ ജനിച്ചു. ഏഴാം വയസ്സില്‍ സംഗീത പഠനം ആരംഭിച്ചു. എച്ച്. ഹരിഹരന്‍ , പ്രഭാകരവര്‍മ്മ, കെ. ഓമനക്കുട്ടി എന്നിവരുടെ കീഴില്‍ സംഗീത പഠനം തുടര്‍ന്നു. 1977 മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
ആകാശവാണി ലളിതസംഗീത പാഠത്തിലെ നിരവധി ഗാനങ്ങള്‍ ബീന പാടിയിട്ടുണ്ട്. പ്രശസ്ത പിന്നണിഗായിക ചിത്ര, ബീനയുടെ ഇളയ സഹോദരിയാണ്. ഭര്‍ത്താവ് ശ്രീ വേണുഗോപാല്‍ ദോഹയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടു കുട്ടികള്‍ വിനായക്, വര്‍ഷ.
അവലംബം : സിനി ഡയറി
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ആലാപനം | |
---|---|---|
1981 | 3 | - |
1982 | 2 | - |
1984 | 1 | - |