View in English | Login »

Malayalam Movies and Songs

കാവാലം നാരായണ പണിക്കര്‍

ജനനം1928 ഏപ്രില്‍ 28
മരണം2016 ജൂണ്‍ 26
സ്വദേശംകാവാലം, കുട്ടനാട്
പ്രവര്‍ത്തനമേഖലഗാനരചന (70 സിനിമകളിലെ 255 പാട്ടുകള്‍), സംഗീതം (7 സിനിമകളിലെ 26 പാട്ടുകള്‍), ആലാപനം (3 സിനിമകളിലെ 9 പാട്ടുകള്‍), തിരക്കഥ (2), അഭിനയം (1), പശ്ചാത്തല സംഗീതം (1), നിര്‍മ്മാണം (1)
ആദ്യ ചിത്രംതമ്പ് (1978)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



കാവാലം നാരായണപ്പണിക്കര്‍ 1928 ഏപ്രില്‍ 28ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ ജനിച്ചു. ചാലയില്‍ എന്ന പ്രശസ്തമായ കുടുംബമാണ് അദ്ദേഹത്തിന്റേത്. സര്‍ദാര്‍ കെ എം പണിക്കരുടെ അനന്തിരവനും, കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ അയ്യപ്പപ്പണിക്കരുടെ മച്ചുനനുമാണ് കാവാലം നാരായണപ്പണിക്കര്‍ .
കോട്ടയം സി എം എസ് കോളേജ്, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം ചെയ്തു. എസ് ഡി കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് മദിരാശി ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി.
1955ല്‍ വക്കീലായി ജോലി ആരംഭിച്ച അദ്ദേഹം ആറുവര്‍ഷത്തോളം ആ തൊഴിലില്‍ ഉറച്ചു നിന്നു. പിന്നീട് തന്റെ ജീവിതം പൂര്‍ണ്ണമായി കലാസാഹിത്യ പ്രവര്ത്തനനങ്ങള്‍ക്കായി മാറ്റിവച്ചു. 1961 ല്‍ കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി. അതോടെ അദ്ദേഹം തൃശ്ശൂരിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ രചനകളെല്ലാം തന്നെ ഭാരതത്തിന്റെ തനതു ക്ലാസിക്കല്‍ , ഫോക്ക് പാരമ്പര്യത്തെ വിളിച്ചോതുന്നവയാണ്.
1974 ല്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ഈ കാലത്താണ് അദ്ദേഹത്തിന്റെ ‘അവനവന് കടമ്പ’ എന്ന പ്രശസ്ത നാടകം ജി അരവിന്ദന്‍ ചലച്ചിത്രമാക്കുന്നത്. തന്റെ കലാപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം പഴയ സോവിയറ്റ് യൂണിയനുള്‍പ്പടെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഗ്രീസില്‍ അദ്ദേഹം രാമായണത്തിന്റെയും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെയും സംയുക്തരൂപമായ ‘ഇല്യായന’ ഗ്രീക്ക് കലാകാരന്മാരോടൊത്ത് നിര്മ്മി ച്ചു.
കൂടിയാട്ടത്തെക്കുറിച്ച് രണ്ട് ചിത്രങ്ങള്‍ അദ്ദേഹം നിര്മിതര ച്ചിട്ടുണ്ട്. മാണിമാധവ ചാക്യാര്‍ : ദ മാസ്റ്റര്‍ അറ്റ് വര്‍ക്ക് (1994), പാര്‍വതീവിരഹം (1993) എന്നിവയാണവ.
ഉത്സവപ്പിറ്റേന്ന്, വാടകയ്ക്കൊരു ഹൃദയം, മര്‍മ്മരം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങള്‍ക്കായി അതിമനോഹരങ്ങളായ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വാടകയ്ക്കൊരു ഹൃദയത്തിന് 1978 ലും മര്‍മ്മരത്തിന് 1982 ലും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചു.
ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്റെ കണ്‍സള്‍ട്ടന്റ് ആയും, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ശാരദാമണി. കാവാലം ഹരികൃഷ്ണന്‍ , കാവാലം ശ്രീകുമാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. കാവാലം ഹരികൃഷ്ണന്‍ ഭാഷാഭാരതിയുടെ പ്രധാന സഹകാരിയായിരുന്നു. അദ്ദേഹം 2009 ല്‍ അന്തരിച്ചു. കാവാലം ശ്രീകുമാര്‍ പ്രശസ്ത ശാസ്ത്രീയസംഗീതജ്ഞനും, പിന്നണിഗായകനുമാണ്.

ആധുനിക മലയാള നാടകവേദിയുടെ ആചാര്യനായാണ് കാവാലം നാരായണപ്പണിക്കര്‍ അറിയപ്പെടുന്നത്. ‘ദൈവത്താര്‍ ’ എന്ന രചനയില്‍ തുടങ്ങി ഐതിഹാസികമായ വഴിത്തിരിവുകളിലൂടെയാണ് പണിക്കര്‍ മലയാള നാടകവേദിക്ക് ആചാര്യനായത്. ‘അവനവന്‍ കടമ്പ‘ എന്ന നാടകം മലയാളക്കരയാകെ ഇളക്കി മറിച്ച ഒന്നാണ്. പരീക്ഷണ നാടകങ്ങളെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും, സാമാന്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളോട് ഒട്ടിനിന്നവയായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങള്‍ . ലോകധര്‍മ്മി, നാട്യധര്‍മ്മി എന്നീ പാതകളിലാണ് ഈ നാടകങ്ങള് എഴുതപ്പെട്ടിരിക്കുന്നത്. പരമ്പരാഗത നാടകങ്ങളിലെ നെടുങ്കന്‍ സംഭാഷണങ്ങള്‍ ഇവയില്‍ തിരസ്കരിക്കപ്പെട്ടിരിക്കുന്നു. പകരം നടീനടന്മാരുടെ ഭാവപ്രകടനത്തിനാണ് പൂര്ണ്തണമായും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്.
ഭാരതീയ സംഗീതവിഭാഗമായ സോപാനസംഗീതത്തെ മോഹിനിയാട്ടവുമായി യോജിപ്പിച്ചുള്ള പരീക്ഷണങ്ങള്‍ കലാസ്നേഹികള്‍ അതീവ ഹര്‍ഷത്തോടെയാണ് സ്വീകരിച്ചത്.
തന്റെ നാടക പരീക്ഷണശാലയായ സോപാനം എന്ന കളരിയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടം. ഇവിടെയാണ് കലയുടെ പുത്തന്‍ വാഗ്ദാനങ്ങളെ പരിശീലിപ്പിച്ചെടുക്കുന്നതും.
പുരസ്കാരങ്ങള്:
1983 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം
2002 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്
2007 ല്‍ പദ്മഭൂഷണ്‍ പുരസ്കാരം
1978, 1982 – മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം
1994-95 – കാളിദാസ സമ്മാനം
കൃതികള്‍ :
കോയ്മ, സൂര്യസ്ഥാനം(1989), ഫോക്ക്ലോര്‍ ഓഫ് കേരള(1991), കരിങ്കുട്ടി, ഒറ്റയാന്‍ (1991)



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചനസംഗീതംആലാപനംതിരക്കഥഅഭിനയംപശ്ചാത്തല സംഗീതംനിര്‍മ്മാണം
197828 - 3 - - - - 1 - -
197913 - 126 - - - - - -
19805 - - - - - 1 - - -
19819 - - - - - - - - -
198225 - 1 - - - - - - -
198317 - 1 - - - - - - -
198421 - - - - - - - - -
19858 - - - - - - - - -
19869 - - - - - - - - -
198715 - - - - - - - - -
19887 - 2 - - - 1 - - 1
198910 - - - - - - - - -
19905 - - - - - - - - -
19924 - - - - - - - - -
19934 - - - - - - - - -
19945 - - - - - - - - -
19984 - - - - - - - - -
199914 - - - - - - - - -
20026 - - - - - - - - -
20033 - - - - - - - - -
20045 - 5 - - - - - 1 -
20052 - - - - - - - - -
20073 - - - - - - - - -
20101 - - - - - - - - -
20113 - - - - - - - - -
20129 - - 1 - - - - - -
20139 - - - - - - - - -
20141 - - - - - - - - -
20157 - 22 - - - - - -
20171 - - - - - - - - -
20192 - - - - - - - - -