View in English | Login »

Malayalam Movies and Songs

ലത രാജു

പ്രവര്‍ത്തനമേഖലആലാപനം (67 സിനിമകളിലെ 84 പാട്ടുകള്‍), അഭിനയം (5)
ആദ്യ ചിത്രംകണ്ണും കരളും (1962)
മാതാവ്ശാന്ത പി നായര്‍
ഭര്‍ത്താവ്ജെ എം രാജു
മക്കള്‍ആലാപ് രാജു

ഡബ്ബിംഗ് - 15 കഥാപാത്രങ്ങള്‍



1962-ല്‍ പുറത്തിറങ്ങിയ 'സ്നേഹദീപം' എന്ന ചിത്രത്തില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ പി.ഭാസ്കരന്റെ 'ഒന്നാംതരം ബലൂണ്‍ തരാം ....' എന്ന ഗാനം ആലപിച്ച് പിന്നണി ഗായികയായി . മലയാളത്തില്‍ ഒരു കാലഘട്ടത്തിലെ പ്രസിദ്ധഗായികയായിരുന്ന ശാന്ത. പി. നായരുടെയും സാഹിത്യകാരനായ കെ.പത്മനാഭന്‍ നായരുടെയും ഏക മകളായി ജനിച്ചു. പാരമ്പര്യമായി കിട്ടിയ സംഗീതവാസനയുടെ ഫലമായി എട്ടാമത്തെ വയസ്സുമുതല്‍ ചിത്രങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി പാടിത്തുടങ്ങി.
സ്നേഹദീപത്തിലെ ആദ്യഗാനത്തിനുശേഷം പല ഭാഷകളില്‍ പല സംഗീതസംവിധായകര്‍ക്കും വേണ്ടി പാടി. എം.എ. ബിരുദധാരിണിയായ അവര്‍ ഇപ്പോള്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലി നോക്കുന്നു. ജെ.എം. രാജുവിനെ വിവാഹം ചെയ്തതോടെ ലത, ലതാരാജുവായി. രണ്ടു കുട്ടികള്‍ . 'വാ മമ്മീ വാ....',(പണി തീരാത്ത വീട്),‘മഞ്ഞക്കിളി ( സേതുബന്ധനം), ‘ഇവിടുത്തെ ചേച്ചിക്ക്’ (അഴകുള്ളസെലീന) തുടങ്ങിയ ഗാനങ്ങളിലൂടെ ലതാരാജു ഓര്‍മ്മിക്കപ്പെടുന്നു.

‘ഏഴുരാത്രികള്‍ ‘ എന്ന ചിത്രത്തിലെ ‘മക്കത്തുപോയ് വരും’ എന്ന ഗാനവും പാടിയത് ലതയാണ്. അമ്മയായ ശാന്ത പി നായര്‍ യാദൃച്ഛികമായി ചെയ്തുവച്ച ആ ഗാനം അങ്ങനെ മലയാളത്തിലെ ഒരു അപൂര്‍വ ഗാനം കൂടിയായി.


കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
19622 - -
19631 - 1
19641 - -
19657 - -
1966 - - 2
19673 - -
19685 - 1
19691 - 1
19708 - -
19713 - -
19723 - -
19733 - -
19747 - -
19755 - -
197711 - -
19783 - -
19804 - -
19814 - -
19823 - -
19832 - -
19851 - -
19861 - -
19872 - -
19923 - -
19991 - -