View in English | Login »

Malayalam Movies and Songs

ഭവാനി

പ്രവര്‍ത്തനമേഖലഅഭിനയം (21)
ഭര്‍ത്താവ്രഘുകുമാര്‍


ചെറിയൊരു സമയം കൊണ്ടു് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ആവാൻ കഴിഞ്ഞ അനുഗൃഹീതനടിയാണു് ഭവാനി. തെലുങ്കു, തമിഴ് സിനിമയിലെ പ്രശസ്ത നടിയായിരുന്ന ഋഷേന്ദ്രമണിയുടെ കൊച്ചുമകൾ. ജന്മം കൊണ്ടു് ആന്ധ്രക്കാരി എങ്കിലും വിവാഹം കൊണ്ടു് മലയാളത്തിന്റെ മരുമകൾ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു് നൃത്തം പഠിച്ചു. എൻ. ടി. ആർ, എം. ജി. ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അരങ്ങേറ്റം. നൃത്തപ്രകടനം കണ്ട സംവിധായകൻ സിദ്ധലിംഗയ്യ സിനിമയിലേക്കു് ക്ഷണിച്ചു. അങ്ങനെ മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ സിനിമയിലേക്കു് കടന്നു. കന്നടയിലെ വൻ വിജയം ആയിരുന്ന ആയ ‘ഭൂത്തയ്യന നഗ അയ്യു”വാണു് (1974) കന്നിച്ചിത്രം - പ്രശസ്തനടൻ വിഷ്ണുവർദ്ധനോടൊപ്പം. അതിനു ശേഷം ധാരാളം തമിഴ്, തെലുങ്കു, കന്നട സിനിമകളിൽ അഭിനയിച്ചു - പ്രമുഖ നായകരോടൊപ്പം.

മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചതു് സംവിധായകൻ ശ്രീ ശശികുമാറിന്റെ ചിത്രത്തിലൂടെയാണു്. പക്ഷെ പ്രശസ്തയായതു് ശ്രീ ബേബിയുടെ ‘ലിസ’യിലൂടെ. അതിനു ശേഷം അനുപല്ലവി, സർപ്പം തുടങ്ങി കുറേ ചിത്രങ്ങളിൽ വ്യത്യസ്ഥ വേഷങ്ങളിൽ അഭിനയിച്ചിരുന്നു ഈ നടി. പ്രേംനസീർ, ജയൻ, രവികുമാർ, സുകുമാരൻ തുടങ്ങിയ പ്രമുഖ നായകനടൻ‌മാർക്കൊപ്പം അഭിനയിക്കാനുള്ള അവസരം ചുരുങ്ങിയ കാലയളവിനുള്ളിൽ ഭവാനിക്കു ലഭിച്ചു. 1979-ൽ പ്രശസ്ത നിർമ്മാതാവും സംഗീതസംവിധായകനുമായ ശ്രീ രഘുകുമാറുമായി വിവാഹിതയായ ശേഷം 20 വർഷത്തോളം അഭിനയത്തിൽ നിന്നു വിട്ടു നിന്നു. ഈ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളാണു് ബാലേട്ടൻ, താണ്ഡവം, കളഭം തുടങ്ങിയവ. സീരിയൽ രംഗത്തും ഇടയ്ക്കു പ്രത്യക്ഷപ്പെട്ടു.

സംതൃപ്തമായ കുടുംബജീവിതം നയിക്കുമ്പോഴും അഭിനയത്തിനോടുള്ള അഭിനിവേശം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു രണ്ടു പെൺകുട്ടികളുടെ അമ്മയായ ഈ അഭിനേത്രി.



References:
ഇന്നലത്തെ താരം - അമൃത റ്റി. വി.
http://www.youtube.com/watch?v=BWf7fBZ2SX8
http://www.youtube.com/watch?v=pvXAAbiKTOA
http://www.youtube.com/watch?v=6IULCOWylPY



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19786
19799
19802
20011
20022
20031