View in English | Login »

Malayalam Movies and Songs

മോത്തി

പ്രവര്‍ത്തനമേഖലആലാപനം (5 സിനിമകളിലെ 9 പാട്ടുകള്‍)
ആദ്യ ചിത്രംആത്മസഖി (1952)


ആത്മസഖി, ആത്മശാന്തി, അല്‍ഫോന്‍സ, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ പാടിയ മോത്തി എന്ന ടി എ മോത്തി, എ എം രാജയെപ്പോലെ മധുര ശബ്ദത്തിനുടമയാണ്. മോത്തിയുടെ ശബ്ദവും എ എം രാജയുടെ ശബ്ദവും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളും ഉണ്ട്.

പി ലീലയോടൊപ്പം യുഗ്മഗാനങ്ങളാണ് മോത്തി മലയാളത്തില്‍ അധികവും പാടിയിരിക്കുന്നത്.

അന്‍പതുകളില്‍ തമിഴിലെ പ്രശസ്തഗായകനായിരുന്നു മോത്തി. ഇരുന്നൂറോളം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. വ്യക്തിജീവിതത്തെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. വളരെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനും,ആരുമായും അധികം അടുപ്പം കാണിക്കാത്ത പ്രകൃതവുമായിരുന്നുവെന്ന് തമിഴ് ഗാനസ്നേഹികള്‍ പറയുന്നു. അതുകൊണ്ടുതന്നെ അധികം പാട്ടുകളും ലഭിക്കാതെ പോയി.

1958 ല്‍ സബാഷ് മീന എന്ന ചിത്രത്തില്‍ സുശീലയോടൊപ്പം ആലപിച്ച ‘കാണ ഇമ്പം’ എന്ന ഗാനമാണ് മോത്തിയുടെ ഏറ്റവും പ്രശസ്തമായ ഗാനം. ഈ ഗാനം ശിവാജി ഗണേശനു വേണ്ടിയാണ് ആലപിച്ചിരിക്കുന്നത്. ശിവാജി ഗണേശനുവേണ്ടി ആകെ മോത്തി പാടിയതും ഈ ഗാനം തന്നെ. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്.

‘സബാഷ് മീന’ യില്‍ ജെ പി ചന്ദ്രബാബുവിന്റെ ഇരട്ട ഹാസ്യവേഷം തന്റെ കഥാപാത്രത്തെ കടത്തിവെട്ടുമോ എന്ന വിചാരത്തില്‍ ശിവാജി ഗണേശന്‍ സംഗീത സംവിധായകനായ ടി ജി ലിംഗപ്പയെ സമീപിച്ച് തനിക്കായി ഒരു സൂപ്പര്‍ ഹിറ്റ് പാട്ടുണ്ടാക്കണം എന്നാവശ്യപ്പെട്ടു. അങ്ങനെയാണ് ചന്ദ്രബാബുവിന്റെ ഹാസ്യത്തെ നിഷ്പ്രഭമാക്കിയ ‘കാണ ഇമ്പം‘ എന്ന ഗാനത്തിന്റെ ജനനം.

ഇതു കൂടാതെ ‘ഇതൈ യാരോടും എവരോടും ശൊല്ലവും കൂടാത്’‘ ‘ഓ മോഹന ശെന്താമരൈ’ എന്നീ ഗാനങ്ങളുള്‍പ്പടെ ഒരുപിടി മധുരഗാനങ്ങളും മോത്തിയുടേതായുണ്ട്.

കടപ്പാട് : തമിഴ് സംഗീതാസ്വാദന ഫോറങ്ങള്‍



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19511 -
19528 -