View in English | Login »

Malayalam Movies and Songs

എന്‍ എന്‍ പിള്ള

യഥാര്‍ത്ഥ പേര്നാരായണ പിള്ള
ജനനം1918 ഡിസംബര്‍ 23
മരണം1995 നവംബര്‍ 14
സ്വദേശംവൈക്കം
പ്രവര്‍ത്തനമേഖലഅഭിനയം (5), സംഭാഷണം (3), കഥ (3), ഗാനരചന (1 സിനിമകളിലെ 2 പാട്ടുകള്‍), തിരക്കഥ (1)
ആദ്യ ചിത്രംപോര്‍ട്ടര്‍ കുഞ്ഞാലി (1965)
മക്കള്‍വിജയരാഘവൻ


പ്രതിഭാധനനായ ഒരു കഥാകാരനും നടനും സംവിധായകനും പ്രാസംഗികനും ആയിരുന്ന ശ്രീ എന്‍ എന്‍ പിള്ള, മലയാള നാടകവേദിയുടെ ആചാര്യന്മാരില്‍ ഒരാളായിരുന്നു. 1918 -ല്‍ നാരായണ പിള്ളയുടെയും വൈക്കം തെക്കതില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. കോട്ടയം സീ എം എസ് കോളേജില്‍ നിന്നായിരുന്നു വിദ്യാഭ്യാസം. ഇന്റര്‍മീടിയറ്റ് പൂര്‍ത്തിയാകാതെ അദ്ദേഹം ജോലി തേടി മലയയ്ക്ക് പോയി. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഐ എന്‍ എ യുടെ പ്രചാരത്തിനായി പ്രവര്‍ത്തിച്ചു. 1945 -ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സകുടുംബം തിരികെ മലയയ്ക്ക് പോയി. മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം കോട്ടയത്തിനടുത്ത് ഒളശ്ശയില്‍ താമസമായി.
"വിശ്വ കേരള കലാ സമിതി" എന്നൊരു നാടക ട്രൂപ് 1952 -ല്‍ സ്ഥാപിച്ച അദ്ദേഹം തന്റെ നാടകങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിച്ചു.
ആകെ മുപ്പതിലധികം മലയാളം നാടകങ്ങളും, നാല്‍പ്പതു ഏകാംഗ നാടകങ്ങളും രണ്ടു നാടക സംബന്ധമായ പഠനങ്ങളും ശ്രീ എന്‍ എന്‍ പിള്ള എഴുതിയിട്ടുണ്ട്. "ഞാന്‍" എന്ന പേരില്‍ ഒരു ആത്മകഥയും അദ്ദേഹം എഴുതി.
ഗോഡ്ഫാദര്‍, നാടോടി എന്നീ മലയാള ചിത്രങ്ങളില്‍ അദ്ദേഹം രംഗത്തെത്തി. സൂപ്പര്‍ ഹിറ്റായ ഗോഡ് ഫാദര്‍ എന്ന മലയാളം സിനിമയുടെ തമിഴിലും തെലുങ്കിലും ഉള്ള പതിപ്പുകളില്‍ അദ്ദേഹം തന്നെയാണ് മുഖ്യ വേഷം ചെയ്തത്. 1995 നവംബര്‍ 14 -നു അദ്ദേഹം അന്തരിച്ചു.

ഭാര്യ ചിന്നമ്മ നടിയായിരുന്നു. മക്കള്‍ സുലോചന, രേണുക, വിജയരാഘവന്‍. പ്രശസ്തനായ മലയാള സിനിമാ നടനാണ്‌ വിജയരാഘവന്‍.

കടപ്പാട്:
വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംഭാഷണംകഥഗാനരചനതിരക്കഥ
19541 - - - - -
1965 - 11 - - -
1970 - 11 - - -
19721 - - - - -
19731112 - 1
19911 - - - - -
19921 - - - - -