View in English | Login »

Malayalam Movies and Songs

കാവറ ശശാങ്കന്‍

ജനനം1951
മരണം2014 ഫിബ്രവരി 17
സ്വദേശംവെഞ്ഞാറമ്മൂട്
പ്രവര്‍ത്തനമേഖലഅഭിനയം (10)


മുന്‍കാല നാടകനടനും സിനിമാ-സീരിയല്‍ താരവുമായ കാവറ ചിറയില്‍ വീട്ടില്‍ കാവറ ശശാങ്കന്‍, നാട്ടുപ്രമാണിയായിരുന്ന ശങ്കരപ്പണിക്കരുടെ മകനായിരുന്നു. തിരുവനന്തപുരം സൗപര്‍ണികയുടെ 'അമ്പ്' എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടകത്തിലെത്തിയത്. ആരാധന തിയേറ്റേഴ്‌സിന്റെ 'ബന്ധനം', 'ശരത്' തുടങ്ങിയ അമ്പതോളം നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് സിനിമാ-സീരിയല്‍ രംഗത്തെത്തി.

'നദി', 'വംശം', 'മായപ്പൊന്‍മാന്‍', 'നിന്നിഷ്ടം എന്നിഷ്ടം', 'മലപ്പുറം ഹാജി മഹാനായ ജോജി'... തുടങ്ങി 40 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'ജ്വാലയായി', 'അയ്യപ്പന്‍', 'മാണിക്യചെമ്പഴുക്ക' തുടങ്ങിയ സീരിയലുകളിലും 'കൃഷ്ണന്‍കുട്ടിയുടെ വിശേഷങ്ങള്‍' എന്ന ടെലിഫിലിമിലും വേഷമിട്ടിട്ടുണ്ട്.

കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് രണ്ടുമാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങി. സഹോദരന്‍മാരായ എസ്.എസ്. ആനന്ദന്‍, കാവറ സതീശന്‍ എന്നിവരും പഴയകാല സിനിമാനടന്മാരായിരുന്നു.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19691
19811
19861
19881
19911
19921
19941
19972
20011