View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കക്കളഭകുങ്കുമം ...

ചിത്രംഅക്ഷരം (1995)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Kalyani

Thankakkalabha kunkumam thaarapponnaay meyyil minnum
ponkalppularithumpikkum thazhekkaavil velikkaalam
tharalamelavum vende cheru pavizhanoolthaali vende
thenkaashi megham poonkaattilaadi
manamakalkkilikkurunnariya kusruthi kondu
madhura keerthanam paadi
thankakkalabhakunkumam thaarapponnaay meyyil minnum
ponkalppularithumpikkum thazhekkaavil velikkaalam

raadhaa ramana naama jayathe maayaa japamitho harisree

thanthannaano thanananana thanthanaanananaa

vedangalaam ithal virinjunarumpol geethaarchanam cheythum
sangeethamaam kalayude kalikayil sammohanam peythum
akamirul maanju venmayolaan kanaka deepangal korthum
sukritha veshangal aaduvaanaay bharathanaatyangal theerthum
varadayaam lakshmi vaazhum nava sukhada mandapam janmam
ethorapoorva punyam pol hridaya sumadalam thedaam
aa....aa....aa....aa.....
madhura keerthanam paadaam..madhu madhura keerthanam paadaam

paada dhaari bodhakaarini.....

kaaveriyaay alanjorinjunarnnum kondaalolamaayaadaam
maaleyamaay kulirmazha chorinjum kondaanandamaay maaraam
amrithu thookunnorullinullil ariya vaalsalyamaavaam
pulakamaadunnorankanathil puthiya kolangal theerkkaam
maka nilaavupol naamil ini rithusugandhamaay peyyaam
sneham pothinjoren nenchil sabhala manthrangal thedaam
aa....aa....aa....aa.....
madhura keerthanam paadaam..madhu madhura keerthanam paadaam
(thankakkalabhakunkumam......)

 
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) തങ്കക്കളഭകുങ്കുമം താരപ്പൊന്നായി മെയ്യില്‍ മിന്നും
പൊങ്കല്‍പ്പുലരിത്തുമ്പിക്കും താഴെക്കാവില്‍ വേളിക്കാലം
തരളമേളവും വേണ്ടേ ചെറു പവിഴനൂല്‍ത്താലി വേണ്ടേ
തെങ്കാശിമേഘം പൂങ്കാറ്റിലാടി
മണമകള്‍ക്കിളിക്കുരുന്നരിയ കുസൃതി കൊണ്ടു
മധുര കീര്‍ത്തനം പാടി
തങ്കക്കളഭകുങ്കുമം താരപ്പൊന്നായി മെയ്യില്‍ മിന്നും
പൊങ്കല്‍പ്പുലരിത്തുമ്പിക്കും താഴെക്കാവില്‍ വേളിക്കാലം

(കോ) രാധാരമണനാമജയതേ മായാജപമിതോ ഹരിശ്രീ

(കോ) തന്തന്നാനോ തനനനന തന്തനാനനനാ

(പു) വേദങ്ങളാം ഇതള്‍ വിരിഞ്ഞുണരുമ്പോള്‍ ഗീതാര്‍ച്ചനം ചെയ്തും
സംഗീതമാം കലയുടെ കലികയില്‍ സമ്മോഹനം പെയ്തും
അകമിരുള്‍ മാഞ്ഞു വെണ്മയോലാന്‍ കനകദീപങ്ങള്‍ കോര്‍ത്തും
സുകൃതവേഷങ്ങള്‍ ആടുവാനായി ഭരതനാട്യങ്ങള്‍ തീര്‍ത്തും
വരദയാം ലക്ഷ്മി വാഴും നവസുഖദ മണ്ഡപം ജന്മം
ഏതോരപൂര്‍വ്വ പുണ്യം പോല്‍ ഹൃദയസുമദലം തേടാം
അ...
മധുര കീര്‍ത്തനം പാടാം മധു മധുര കീര്‍ത്തനം പാടാം

(കോ) പാദ ധരി ബോധകാരിണി

(പു) കാവേരിയായി അലഞൊറിഞ്ഞുണര്‍ന്നുംകൊണ്ടാലോലമായാടാം
മാലേയമായ് കുളിര്‍മഴ ചൊരിഞ്ഞും കൊണ്ടാനന്ദമായ് മാറാന്‍
അമൃതു തൂകുന്നൊരുള്ളിനുള്ളില്‍ അരിയവാത്സല്യമാവാം
പുളകമാടുന്നൊരങ്കണത്തില്‍ പുതിയ കോലങ്ങള്‍ തീര്‍ക്കാം
മകനിലാവുപോല്‍ നാമില്‍ ഇനി ഋതുസുഗന്ധമായ് പെയ്യാം
സ്നേഹം പൊതിഞ്ഞൊരെന്‍ നെഞ്ചില്‍ സഫലമന്ത്രങ്ങള്‍ തേടാം
അ...
മധുര കീര്‍ത്തനം പാടാം മധു മധുര കീര്‍ത്തനം പാടാം

(തങ്കക്കളഭകുങ്കുമം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നവരസഭാവം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
തങ്കക്കളഭ [ശോകം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌