View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലുകയോ തമ്മില്‍ ...

ചിത്രംകാവാലം ചുണ്ടന്‍ (1967)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Akalukayo thammil akalukayo
aathma bandhangal thakarukayo
(Akalukayo..)

Vanchikal piriyunnu pampanadiyude
nenchiloode novum nenchiloode (2)
Punchappaadamaam akshaya pathram pankittu
thattiyufakkunnu avar
pankittu thattiyudakkunnu
(Akalukayo..)

Anthi meghangale thalliyakattiyittenthu kitti
kaattinenthu kitti (2)
mannin kumpilil nalkaan naazhi
kannuneer thullikalallaathe chudu
kannuneer thullikalallaathe
(Akalukayo..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അകലുകയോ തമ്മില്‍ അകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ (അകലുകയോ)

വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ
പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു
തട്ടിയുടക്കുന്നൂ - അവര്‍
പങ്കിട്ടു തട്ടിയുടക്കുന്നു (അകലുകയോ)

അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി
കാറ്റിനെന്തു കിട്ടി ?
അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി
കാറ്റിനെന്തു കിട്ടി ?
മണ്ണിന്‍ കുമ്പിളില്‍ നല്‍കാന്‍ നാഴി
കണ്ണുനീര്‍ തുള്ളികളല്ലാതേ - ചുടു
കണ്ണുനീര്‍ തുള്ളി‍കളല്ലാതേ. (അകലുകയോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആമ്പല്‍പ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുട്ടനാടന്‍ പുഞ്ചയിലേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചീകിമിനുക്കിയ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കന്നിയിളം മുത്തല്ലേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ