View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂവന്തിയായി ...

ചിത്രംപക്ഷേ (1994)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനകെ ജയകുമാര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

moovanthiyaay pakalil
raavin viralsparshanam
theerangalil baashpadeepangalil
orithal naalamaay nombaram

ravereyaay piriyaanaruthaathoru
novin raappaadikal
choodaathoraa poompeelikalaal
koodonnu koottiyallo
janmangalee veenayil meettumeenam
moolunnu raakkaattukal
(moovanthiyaay)

yaamangalil kozhiyaan madiyaayoru
thaaram thengunnuvo
innormmayil kilivaathilukal
thaane thurannuvallo
doorangalil enthino kannu chimmi
veendum nishaagandhikal
(moovanthiyaay)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മൂവന്തിയായ്, പകലില്‍
രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍
ഓരിതള്‍‌നാളമായ് നൊമ്പരം
(മൂവന്തിയായ്)

രാവേറെയായ് പിരിയാനരുതാതൊരു
നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്‍
കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം
മൂളുന്നു രാക്കാറ്റുകള്‍
(മൂവന്തിയായ്)

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു
താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍
താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി
വീണ്ടും നിശാഗന്ധികള്‍
(മൂവന്തിയായ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൂര്യാംശുവോരോ വയല്‍പ്പൂവിലും
ആലാപനം : കെ ജെ യേശുദാസ്, ഗംഗ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
നിറങ്ങളിൽ നീരാടണം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
ഗെറ്റ് മീ ദ വൈൽഡ് ഫ്ളവേഴ്സ്
ആലാപനം : മാൽഗുഡി ശുഭ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍