ഇന്നല്ലോ പൂത്തിരുനാൾ ...
ചിത്രം | നന്ദിനി ഓപ്പോൾ (1994) |
ചലച്ചിത്ര സംവിധാനം | മോഹന്‍ കുപ്ലേരി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Innallo Poothirunnaal Makam Pirannoru Mangakku Innallo..Poothirunnaal Makam pirannoru Mangakku Punnellin Puthariyaal Virunnorukkaam Thankakku Pullor Veeneym Kudavum Paattin Illaneerumaay Oadi Vaa Ellaarkkum Ponmakalaam..Makam Pirannoru Mangakku.. Muthaay Muthukkal Izhakorkkum..Thazhalilaniyum Mani Noopuram (Innallo Poothirunnaal...) Innennomal Kunjumolkku Kannezhuthaan mayyithaa Vaalkkannadeem Chaandu Cheppum..Vaasanapoo Thaalavum Manjakodeem Kondu vaa Oru Manjakiliyem Kandu Vaa Manjakiliye Kandu Vannal Madhuraam Thinnaam Kanmani Chellakilimakal Ithuvazhi Azhakodu Varum Oru Samayamithariyuka Kili Makale (Innallo Poothirunnaal...) Bhaagyamulla Kayyunokkum Poonkurathi Chollu Nee Maangalyathinu Yogamethi Poomukhathaay Nilkkayo Minnum Maaleym Thaaliyum Ini Inne Vaangi Porenam Poorom Melem Kaanuvan Thunayaalum Koode Pokanam Chellakilimakal Ithuvazhi Ini Varum Alavilathavalodu Parayuka Malar Makale (Innallo Poothirunnaal...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഇന്നല്ലോ പൂത്തിരുനാള് മകം പിറന്നൊരു മങ്കയ്ക്ക് പുന്നെല്ലിന്‍ പുത്തരിയാല്‍ വിരുന്നൊരുക്കാം തങ്കയ്ക്ക് പുള്ളോര്വീണേ കുടവും പാട്ടിനിളനീരുമായോടിവാ എല്ലാര്ക്കും പൊന്മകളാം മകം പിറന്നൊരു മങ്കയ്ക്ക് മുത്തായ മുത്തുകളിഴകോര്ത്ത് കഴലിലണിയുമണിനൂപുരങ്ങള് (ഇന്നല്ലോ) ഇന്നെന്നോമല് കുഞ്ഞുമോള്‍ക്ക് കണ്ണെഴുതാന്‍ മയ്യിതാ വാല്‍ക്കണ്ണാടീം ചാന്തുചെപ്പും വാസനപ്പൂത്താലവും മഞ്ഞക്കോടീം കൊണ്ടുവാ ഒരു മഞ്ഞക്കിളിയേം കണ്ടുവാ മഞ്ഞക്കിളിയെ കണ്ടുവന്നാല്‍ മധുരം തിന്നാം കണ്മണീ ചെല്ലക്കിളിമകളിതുവഴിയഴകൊടു വരുമൊരു സമയമിതറിയുക കിളിമകളേ (ഇന്നല്ലോ) ഭാഗ്യമുള്ള കൈയ്യുനോക്കും പൂങ്കുറത്തീ ചൊല്ലു നീ മാംഗല്യത്തിരുയോഗമെത്തി പൂമുഖത്തായ് നില്ക്കയോ മിന്നും മാലേം താലിയും ഇനി ഇന്നേ വാങ്ങിപ്പോരണം പൂരോം വേലേം കാണുവാന്‍ തുണയാളും കൂടെപ്പോകണം ചെല്ലക്കിളിമകളിതുവഴിയിനിവരുമളവിലി- തവളൊടു പറയുക മലര്മകളേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൈലാഞ്ചി
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്