View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമിനി മൗലിയാം ...

ചിത്രംമറ്റൊരു സീത (1975)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, അയിരൂര്‍ സദാശിവന്‍, ടി ആര്‍ ഓമന

വരികള്‍

Angine dushtaril dushtanum kiraathakanumaaya keechakan aa raathriyil

Kaamini mouliyaam kaamini mouliyaam
droupathiye kandu kaamaaveshamunarnnu
sthala kaala bodham vedinju kaamini
(Kaamini..)

Paaram parishudhayaayi paanchaali than
Chaaruthayorthu pulanju (2)
Chaarithrya ksholana vyagrathayaarnnenkil
Theeraatha daahamuyarthi

Nisabdatha niranja raathri
Maamsadaahathaal kanninu kaazhcha nashicha aa kasmalan
kannaadiyil nokkiyathu kondu phalam enthu
Enkilum keechakan kannaadiyil nokki
swayam alankarikkaan sramichu

Sundariyaale orthavanadimudi
Sugandha thailam pooshi
(Sundariyaale )(4)
Mandahasikkum chundukal chuttum
aa..aa..a...aa...aa...
Mandahasikkum chundukal chuttum
Anuraaga gandham veeshi
(mandahasikkum...)

Parisaramellaam vijanam
Kaamaavesham kathinam
(parisara)(3)

Enthum cheyyaanurachu keechakan
antha kavaadamirangi
avane appoloru nokku kandaalo

mathuyarum mada mathagajathin
kathikkaalunna kannum
(mathuyarum..)
kathikkaalunna kannum
Paishaachikathwam vamikkunna punchiri
veeshi thrasikkunna chundum (2)
madyam samanila thetticha bhraanthamaam
chithavum vruthiyum pokkum

Ellaa vidhathilum madamathanaayi andhanaayi droupathiyude
chaarithryam apaharikkaanaay keechakan narthana shaalayil ethi
avalo abala, asharana, nissahaaya ,
enthum sambhavikkum
sarvashakthanaaya daivam ee mahaapaathakam kandu porukkumo

Nattappaathiraa neramaashupakanaam
marthyaadhaman kaikalil kitti
saadhupada sthreeyenna ninavil
durvaara garvishtanaay
pattichernna pathivrathaa thilakamaam
paanchaaliye pulkave
Chuttum bheemaninaadamemmee
vidoo nee dushtaagrimaa
അങ്ങിനെ ദുഷ്ടരില്‍ ദുഷ്ടനും കിരാതകനുമായ കീചകന്‍ ആ രാത്രിയില്‍

കാമിനി മൗലിയാം - കാമിനി മൗലിയാം
ദ്രൗപതിയെ കണ്ടു കാമാവേശമുയര്‍ന്നു
സ്ഥലകാലബോധം വെടിഞ്ഞു കാമിനി
(കാമിനി)

പാരം പരിശുദ്ധയായി പാഞ്ചാലി തന്‍
ചാരുതയോര്‍ത്തു പുളഞ്ഞു
(പാരം)
ചാരിത്ര്യക്ഷോളന വ്യഗ്രതയാര്‍ന്നെങ്കില്‍
തീരാത്ത ദാഹമുയര്‍ത്തി

നിശബ്ദത നിറഞ്ഞ രാത്രി,
മാംസദാഹത്താല്‍ കണ്ണിനു കാഴ്ച നശിച്ച ആ കശ്മലന്‍
കണ്ണാടിയില്‍ നോക്കിയതുകൊണ്ടു് ഫലം എന്തു്?
എങ്കിലും കീചകന്‍ കണ്ണാടിയില്‍ നോക്കി.
സ്വയം അലങ്കലിക്കാന്‍ ശ്രമിച്ചു.

സുന്ദരിയാളെ ഓര്‍ത്തവനടിമുടി
സുഗന്ധതൈലം പൂശി
(സുന്ദരിയാളെ) (4)
മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും
അ..
മന്ദഹസിക്കും ചുണ്ടുകള്‍ ചുറ്റും
അനുരാഗഗന്ധം വീശി
(മന്ദഹസിക്കും)

പരിസരമെല്ലാം വിജനം
കാമാവേശം കഠിനം
(പരിസര) (3)

എന്തും ചെയ്യാനുറച്ചു കാചക
നന്തകാവാടമിറങ്ങി

അവനെ അപ്പോളൊരു നോക്കു കണ്ടാലോ

മത്തുയരും മദ മത്തഗജത്തിന്‍
കത്തിക്കാളുന്ന കണ്ണും
(മത്തുയരും)
കത്തിക്കാളുന്ന കണ്ണും
പൈശാചികത്വം വമിക്കുന്ന പുഞ്ചിരി
വീശി ത്രസിക്കുന്ന ചുണ്ടും (2)
മദ്യം സമനില തെറ്റിച്ച ഭ്രാന്തമാം
ചിത്തവും വൃത്തിയും പോക്കും

എല്ലാവിധത്തിലും മദമത്തനായി, അന്ധനായി, ദ്രൗപതിയുടെ
ചാരിത്ര്യം അപഹരിക്കാനായി കീചകന്‍ നര്‍ത്തന ശാലയില്‍ എത്തി.
അവളോ അബല, അശരണ, നിസ്സാഹായ
എന്തും സംഭവിക്കും.
സര്‍വ്വശക്തനായ ദൈവം ഈ മഹപാതകം കണ്ടു പൊറുക്കുമോ

നട്ടപ്പാതിരാ നേരമാശുപകനാം
മര്‍ത്യാധമന്‍ കൈകളില്‍ കിട്ടി
സാധുപദ സ്ത്രീയെന്ന നിനവില്‍
ദുര്‍വ്വാര ഗര്‍വ്വിഷ്ടനായു്
പറ്റിച്ചേര്‍ന്ന പതിവൃതാതിലകമാം‍‌
പാഞ്ചാലിയെ പുല്‍കവേ
ചുറ്റും ഭീമനിനാതമെന്നീ
വിടൂ നീ ദുഷ്ടാഗ്രിമാ
കീചകാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറ്റത്തൊരു പന്തൽ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറ്റക്കറ്റക്കയറിട്ടു
ആലാപനം : അമ്പിളി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഈച്ചയും പൂച്ചയും
ആലാപനം : ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തട്ടാമ്പുറത്തുണ്ണീ
ആലാപനം : ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദയതാരക
ആലാപനം : പി ലീല, അയിരൂര്‍ സദാശിവന്‍, ടി ആര്‍ ഓമന   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി