View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പലപ്പുഴെ ...

ചിത്രംഅദ്വൈതം (1992)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jija Subramanian

Ambalapuzhe unnikannanodu nee
Enthu paribhavam melleyothi vannuvo
Kalvilakkukal paathi minni nilkkave
Enthu nalkuvaan enne kaathu ninnu nee
Thriprasaadhavum mouna chumbanangalum
Pankuvakkuvaan odi vannathaanu njaan
Raaga chandanam ninte netiyil thodaan
Gopa kanyayay odi vannathaanu njaan
(Ambalapuzhe....)

aa...aa....aa....aa...aa...

Agnisaakhiyaay ila thaali chaarthiyen
Aadyaanuraagam dhanyamaakum
Manthrakodiyil njaan moodi nilkkave
Aadhyaabhilaasham saphalamaakum
Naalaalariye kai pidikkum
Thiru naadaka shaalayil chernnu nilkkum (2)
Yamuna nadhiyaay kuliralayilakum ninavil
(Ambalapuzhe....)

Eeranode ennum kai vanangumen
Nirmaallya punyam pakarnnu tharaam
Ere janmamay njaan nolmpu nolkkumen
Kaivallyamellaam kaazhcha vakkaam
Velee pennaay nee varumbol
Nallola kudayil njaan koottu nilkaam(2)
Thulasee dhalamaay thirumalaradikalil veenen
(Ambalapuzhe....)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽ‌വിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൌനചുംബനങ്ങളും
പങ്കുവെക്കാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ…….. (അമ്പലപ്പുഴെ)

ആ…. ആ….. ആ….. ആ……
അഗ്നിസാക്ഷിയായ് ഇലത്താലിചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാ നദിയായ് കുളിരലയിളകും നിനവിൽ….. (അമ്പലപ്പുഴെ)

ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നു തരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ് തിരുമലരടികളിൽവീണെൻ…. (അമ്പലപ്പുഴെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുനേല്യർ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തള്ളി കളയില്ലെങ്കില്‍
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഴവില്‍ കൊതുമ്പിലേറി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കൃഷ്ണ കൃഷ്ണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നീലക്കുയിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സംക്രമം (പാവമാം കൃഷ്ണമൃഗത്തിനെ)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍