നീര്‍പ്പളുങ്കുകള്‍ [M] ...
ചിത്രം | ഗോഡ് ഫാദര്‍ (1991) |
ചലച്ചിത്ര സംവിധാനം | ലാല്‍, സിദ്ദിഖ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് ബാലകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran on February 1, 2010 നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍) നീലമേഘമേ നിന്‍റെയുള്ളിലേ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീര്‍ കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിന്‍ കേഴും മനം ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍ നോവിന്‍ തിര ഞൊറിഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍) പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവില്‍ നീ യാത്രയാകുമോ നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായി അലിയുന്നു നിന്‍ ചിരിയൊന്നുമായി കിളിമാനസം ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ രാവിന്‍ മിഴി നനഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍) ---------------------------------- Added by Adarsh KR, Dubai on August 22, 2008 Neerpalunkukal chithari veezhumee Nimisha saagaram shaanthamaakumo Akale akale evideyo novin ala njorinjuvo { Neerpalunkukal } Neela meghame ninte ullile Nombarangalum peythozhinjuvo Kannu neerkanam kanmadangalaay Kallinullilum eeranekiyo Thengumbozhum thedunnu nee Vezhaambalin kezhum manam Ethetho kanivinte kanivinte theerangalil Novin thira njorinjuvo { Neerpalunkukal } Pinnilaavumaay maanja panchami Raakkinaavil nee yaathryaakayo Neenthi neenthi nin paal nayambukal Paathi thenjathum nee marannuvo Shashikaanthamaay aliyunnu nin Chiriyonnumaay kilimaanasam Ororo.. karimekha nizhalaay moodunnuvo Raavin mizhi nananjuvo { Neerpalunkukal } |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂക്കാലം വന്നു
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- നീര്‍പ്പളുങ്കുകള്‍ [F]
- ആലാപനം : സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- മന്ത്രിക്കൊച്ചമ്മ
- ആലാപനം : കോറസ്, സി ഒ ആന്റോ, കെ ജി മാര്‍കോസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- നീര്‍പ്പളുങ്കുകള്‍ [D]
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍